സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ അപമാനിച്ചു എന്ന വിവാദത്തിലൂടെ ശ്രദ്ധേയനായ നടൻ ബിനീഷ് ബാസ്റ്റിന് ആ വിവാദം അനുഗ്രഹം ആയി മാറിയിരിക്കുകയാണ്. പാലക്കാട് മെഡിക്കൽ കോളേജിൽ വെച്ചാണ് വിവാദത്തിന് ആസ്പദമായ സംഭവം ഉണ്ടായത്. അതോടെ സോഷ്യൽ മീഡിയയിൽ പോപ്പുലർ ആയ ബിനീഷിന് കൈ നിറയെ അവസരങ്ങളാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ബിനീഷിനെ നായകനാക്കി ഒരു ചിത്രം ഒരുങ്ങാന്‍ പോവുകയാണ്. മലയാളത്തിൽ കുറെ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുള്ള ബിനീഷ് ശ്രദ്ധിക്കപ്പെട്ടത് വിജയ് നായകനായ തെറി എന്ന തമിഴ് സിനിമയിലെ വേഷത്തിലൂടെയാണ്.
ദി ക്രിയേറ്റര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സിനിമാ രംഗത്ത് അവഗണനകള്‍ നേരിടുന്ന സഹസംവിധായകന്റെ കഥയാണ് പറയുന്നത് എന്നു അണിയറ പ്രവർത്തകർ പറയുന്നു. പുതുമുഖ സംവിധായകന്‍ ആയ സാബു അന്തിക്കായിയാണ് ദി ക്രിയേറ്റർ എന്ന ഈ ചിത്രം ഒരുക്കാൻ പോകുന്നത്. അടുത്തമാസം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. ഈ ചിത്രം കൂടാതെ മറ്റു ചില ചിത്രങ്ങളും ബിനീഷിനെ തേടിയെത്തിയിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്.
അവയിലൊന്ന് പ്രശസ്ത സംവിധായകൻ ബോബന്‍ സാമുവല്‍ ഒരുക്കാൻ പോകുന്ന പുതിയ ചിത്രമാണ്. ഈ സിനിമയുടെ ചിത്രീകരണം ഗള്‍ഫിലാണ് ആരംഭിക്കുക എന്നാണ് കേൾക്കുന്നത്. അതോടൊപ്പം തന്നെ നടി അഞ്ജലി നായര്‍ നിർമ്മിക്കുന്ന മൈതാനം എന്ന ചിത്രത്തിലും ബിനീഷിന് അവസരം വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നും വർത്തകൾ പറയുന്നു. വിവാദമായ സംഭവത്തിൽ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ ബിനീഷിനോട് മാപ്പു പറഞ്ഞിരുന്നു. തന്റെ അടുത്ത സിനിമയില്‍ ബിനീഷിന് ഒരു റോള്‍ കരുതിയിട്ടുണ്ടെന്ന് എന്നും അദ്ദേഹം പറഞ്ഞിരുന്നു എന്നും എന്നാല്‍ തന്നെ നായകനാക്കിയാലും ആ സിനിമയില്‍ അഭിനയിക്കില്ലെന്നുമാണ് ബിനീഷ് പറയുന്നത് എന്നുമാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.