മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കൂട്ടുകെട്ടാണ് മോഹൻലാൽ – രഞ്ജിത്ത് ടീം. ഇരുവരും പുതിയ ചിത്രത്തിനായി ഒരുങ്ങുന്നു എന്ന വാർത്തകൾ മുൻപ് തന്നെ വന്നിരുന്നു. ചിത്രമെത്തുന്നു എന്ന ഔദ്യോഗികമായ വാർത്തകൾ വന്നത് മുതൽ ആരാധകരെല്ലാം വലിയ ആവേശത്തിലാണ്. ബിലാത്തിക്കഥ എന്നായിരിക്കും ചിത്രത്തിന്റെ പേര് എന്നാണ് പുറത്ത് വന്ന വാർത്തകൾ. എന്നാൽ ചിത്രം ബിലാത്തിക്കഥ അല്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന ഏറ്റവും പുതിയ വാർത്ത. ചിത്രത്തിന്റെ തിരക്കഥയൊരുക്കുമെന്ന് അറിയിച്ചിരുന്ന സേതു തന്നെയാവും ബിലാത്തിക്കഥ സംവിധാനം ചെയ്യുക എന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. സേതു ഒരുക്കുന്ന ബിലാത്തികഥയിൽ തീർത്തും പുതിയ ആളുകളായിരിക്കും അഭിനയിക്കുക എന്നാണ് അറിയാൻ കഴിയുന്നത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കാനിരിക്കെയാണ് ഇത്തരത്തിൽ ഒരു വാർത്ത വരുന്നത്.
മെയ് 14നാണ് രഞ്ജിത്ത് മോഹൻലാൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. ലണ്ടനിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ലണ്ടനിലെ ഷൂട്ടിന് ശേഷം സംഘം കേരളത്തിലേക്ക് മടങ്ങിയെത്തും. ചിത്രത്തിന്റെ പേര് ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. രഞ്ജിത്ത് തിരക്കഥയൊരുക്കുന്ന ചിത്രം ആറാം തമ്പുരാനും, രാവണ പ്രഭുവും പോലെ ഒരു മാസ്സ് ചിത്രമായിരിക്കുമോ. അതോ സ്പിരിറ്റ് പോലെ മറ്റൊരു ക്ലാസ്സ് ചിത്രമായിരിക്കുമോ എന്ന ആകാംക്ഷയിൽ കൂടിയാണ് പ്രേക്ഷകർ. ലില്ലി പാഡ് മോഷൻ പിക്ചേഴ്സിന്റെയും വർണ്ണചിത്ര ഗുഡ്‌ലൈൻ പ്രൊഡക്ഷൻസിന്റെയും ബാനറിൽ സുബൈർ എൻ. പി, എൻ. കെ. നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അനു സിത്താര ഒഴികെ ബിലാത്തിക്കഥയിൽ മുൻപ് നിശ്ചയിച്ച മറ്റ് താരങ്ങൾ എല്ലാം തന്നെ ഈ ചിത്രത്തിലും ഉണ്ടാകും. വർണ്ണചിത്ര ഗുഡ് ലൈൻ റിലീസ് ചിത്രം ഓണത്തിന് തീയറ്ററുകളിൽ എത്തിക്കും.
തൊണ്ണൂറുകളിൽ ഇന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന പ്രശസ്ത തെന്നിന്ത്യൻ സൂപ്പർ നായികാ താരമായ രംഭ വെള്ളിത്തിരയിലേക്ക് വമ്പൻ തിരിച്ചു വരവിനൊരുങ്ങുന്നു.…
പ്രശസ്ത തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനായ 'കണ്ണപ്പ' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാം ടീസർ പുറത്ത്. നേരത്തെ റിലീസ്…
ജഗദീഷ്, ഇന്ദ്രൻസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പരിവാർ എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
This website uses cookies.