മമ്മൂട്ടിയുടെ മാസ് എന്റര്‍ടൈനര്‍ ബിഗ് ബിയുടെ രണ്ടാം ഭാഗം വരുന്നതായി അമല്‍ നീരദ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ മമ്മൂട്ടി ഫാൻസും സിനിമാതാരങ്ങളും ഈ വാർത്ത സോഷ്യൽ മീഡിയയിൽ ഒരു ആഘോഷമാക്കി.
ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ വീണ്ടുമെത്തുന്നതിന്റെ ത്രില്ലിലാണ് പൃഥ്വിരാജ് ഉൾപ്പെടെയുള്ള മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും. ദുല്‍ഖര്‍ സല്‍മാന്‍, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, ഉണ്ണി മുകുന്ദന്‍, അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി, സുരാജ് വെഞ്ഞാറമൂട്, നസ്രിയ, റിമ കല്ലിങ്കല്‍, ആഷിക് അബു തുടങ്ങി നിരവധി താരങ്ങൾ തങ്ങളുടെ സന്തോഷവും ആകാംഷയും ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ പങ്കുവെച്ചിരുന്നു.
സംവിധായകന്റെ ഫാൻബോയ് ആണെന്നും അതിലുപരി മമ്മൂട്ടിയുടെയും ബിലാലിന്റേം ആരാധകനാണെന്നും ഫേസ്ബുക്കിൽ കുറിച്ചുകൊണ്ടാണ് പൃഥ്വിരാജ് ഈ വാർത്തയെ സ്വീകരിച്ചത്.’ബിലാലിനെ കാണാൻ കാത്തിരിക്കുന്നു ‘
‘കൊച്ചി പഴയ കൊച്ചിയല്ലെന്ന് അറിയാം, പക്ഷെ ബിലാല്‍ പഴയ ബിലാല്‍ തന്നെയാ’ എന്ന് ഒരുതവണ പോലും പറയാത്ത സിനിമാപ്രേമികൾ ചുരുക്കമാണ്. ഗൗരവം നിറഞ്ഞ പരുക്കന്‍ സ്വഭാവവും കുറിക്ക് കൊള്ളുന്ന സംസാരവും വ്യത്യസ്തമായ അവതരണശൈലിയും പ്രേക്ഷകർക്ക് അത്ര കണ്ട് ബോധിച്ചില്ലെങ്കിലും പിന്നീട് ബിലാൽ ജോൺ കുരിശിങ്കൽ എന്ന കഥാപാത്രത്തെ ആരാധകർ ആവേശപൂർവം ഏറ്റെടുത്തു.
ബിഗ് ബി എന്ന ബിഗ് ബ്രദറിനെ മലയാളത്തിന് സമ്മാനിച്ച അമല്‍ നീരദ് തന്നെയാണ് ബിലാലിന്റെ രണ്ടാം വരവും ഒരുക്കുന്നത്. അതുകൊണ്ടുതന്നെ ബിലാല്‍ വീണ്ടും വരുമ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്. അതേസമയം ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ചോ അണിയറപ്രവർത്തകരെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത…
This website uses cookies.