മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ആരാധകരും സിനിമാ പ്രേമികളും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാൽ. 2007 ഇൽ റിലീസായ അമൽ നീരദ് എന്ന സംവിധായകന്റെ അരങ്ങേറ്റ ചിത്രമായ ബിഗ് ബി യുടെ രണ്ടാം ഭാഗമാണ് ബിലാൽ. ഈ ചിത്രം പ്രഖ്യാപിചിട്ടു ഏകദേശം രണ്ടു വർഷം ആയെങ്കിലും ഈ വർഷമാണ് ഇതിന്റെ ഷൂട്ടിങ് ആരംഭിക്കാൻ പോകുന്നത്. അടുത്ത മാസം ബിലാലിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്നു ഇപ്പോൾ പുറത്തു പറഞ്ഞിരിക്കുന്നത് പ്രശസ്ത നടി മമത മോഹൻദാസ് ആണ്. ഫോറൻസിക് എന്ന തന്റെ പുതിയ ചിത്രത്തിന്റെ ട്രയ്ലർ ലോഞ്ചിൽ വെച്ചാണ് മമത ഈ വിവരം പുറത്തു വിട്ടത്. ഈ ചിത്രത്തെക്കുറിച്ചു താൻ ഏറെ ആവേശഭരിതയാണെന്നും മമത മോഹൻദാസ് പറയുന്നു.
ബിഗ് ബി എന്ന ചിത്രത്തിൽ മമത ഒരു പ്രധാന വേഷം ചെയ്തിരുന്നു. അതേ കഥാപാത്രം തന്നെയാവും ഇതിലും മമത ചെയ്യുക എന്ന സൂചനയാണ് ലഭിക്കുന്നത്. മമ്മൂട്ടിയോടൊപ്പം ഈ ചിത്രത്തിൽ ശ്രീനാഥ് ഭാസി, ഫഹദ് ഫാസിൽ എന്നിവർ എത്തുമെന്ന സൂചനയുണ്ടെങ്കിലും ഒഫീഷ്യൽ ആയി വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഗോപി സുന്ദർ ആയിരിക്കും ഈ ചിത്രത്തിനും സംഗീതമൊരുക്കുക എന്ന വിവരം നേരത്തെ തന്നെ അവർ പുറത്തു വിട്ടിരുന്നു. ബിഗ് ബി ക്കു ശേഷം അമൽ നീരദ് മമ്മൂട്ടിക്കൊപ്പം ഒന്നിക്കുന്ന ചിത്രമാണ് ബിലാൽ. സാഗർ ഏലിയാസ് ജാക്കി, അൻവർ, ബാച്ചിലർ പാർട്ടി, ഇയ്യോബിന്റെ പുസ്തകം, സി ഐ എ, വരത്തൻ എന്നിവയൊക്കെ അമൽ നീരദ് സംവിധാനം ചെയ്ത ചിത്രങ്ങളാണ്. മാർച്ചിൽ ചിത്രീകരണം തുടങ്ങി ഈ വർഷം പൂജ റിലീസ് ആയി ബിലാൽ എത്തുമെന്നാണ് സൂചന.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.