മലയാള സിനിമയിൽ വന്ന ഏറ്റവും സ്റ്റൈലിഷ് സിനിമ ഏതെന്ന് ചോദിച്ചാൽ മലയാളികൾ ഒരു സംശയം കൂടാതെ ബിഗ് ബി എന്ന് പറയും. ബോളിവുഡ് ചിത്രം ഫോർ ബ്രദേഴ്‌സിന്റെ റീമേക്ക് ആണെങ്കിലും ഡയലോഗുകൾ കൊണ്ടും മേക്കിങ് സ്റ്റൈൽ കൊണ്ടും ബിഗ് ബി മലയാള സിനിമയ്ക്ക് ഒരു പുത്തൻ അനുഭവം തന്നെയായിരുന്നു.
ഉണ്ണി ആറിന്റെ സംഭാഷണങ്ങളും അമൽ നീരദിന്റെ മേക്കിങ് രീതികളും ഇന്നും സിനിമ ആസ്വാദകർക്ക് പ്രിയപ്പെട്ടത് ആണ്. ബിഗ് ബിയിലെ “കൊച്ചി പഴയ കൊച്ചി അല്ലെന്ന് അറിയാം” എന്ന ഡയലോഗ് ഒരു തവണയെങ്കിലും പറയാത്ത മലയാളികൾ കുറവാണെന്ന് തന്നെ പറയാം.
2007ൽ ആണ് മെഗാസ്റ്റാറിനെ നായകനാക്കി അമൽ നീരദ് ബിഗ് ബി തിയേറ്ററുകളിൽ എത്തിച്ചത്. എന്നാൽ തിയേറ്ററുകളിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ ബിഗ് ബിയ്ക്ക് കഴിഞ്ഞില്ല. അതുവരെ കണ്ടില്ലാത്ത മേക്കിങ് സ്റ്റൈൽ ആരാധകർക്ക് അന്ന് സ്വീകരിക്കാൻ കഴിഞ്ഞില്ല. എന്നാൽ പിന്നീട് മലയാള സിനിമ മാറിയപ്പോൾ ബിഗ് ബി കൾട് ക്ലാസിക്ക് ആയി ആരാധകക്കിടയിൽ സ്ഥാനം നേടി.
ബിഗ് ബിയുടെ രണ്ടാം ഭാഗം വർഷങ്ങളായി പറഞ്ഞു കേൾക്കുന്ന ഒന്നായിരുന്നു. ഇന്ന് സംവിധായകൻ അമൽ നീരദ് തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ ബിഗ് ബിയുടെ രണ്ടാം ഭാഗം വരുന്നെന്ന് പ്രഖ്യാപിച്ചു. ബിലാൽ എന്നാണ് ചിത്രത്തിന്റെ പേര്. 2018ൽ ചിത്രം തിയേറ്ററുകളിൽ എത്തും.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.