സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ജീൻ മാർക്കോസ് സംവിധാനം ചെയ്ത ചിത്രമാണ് കുട്ടൻപിള്ളയുടെ ശിവരാത്രി. ചിത്രത്തിൽ കുട്ടൻപിള്ള എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് സുരാജ് വെഞ്ഞാറമൂട് എത്തിയിരിക്കുന്നത്. ഒരേ സമയം കാർക്കശ്യക്കാരനും എന്നാൽ ചില കാര്യങ്ങളോട് അതീവ പേടി വച്ച് പുലർത്തുന്നവനുമാണ് കുട്ടൻ പിള്ള. എന്നാൽ തന്റെ വലിയ കുടുംബത്തിലെ അംഗങ്ങൾ എല്ലാം വീണ്ടും എത്തിയപ്പോൾ കുട്ടൻ പിള്ളയുടെ ജീവിതത്തിലും വരവ് പ്രശനമുണ്ടാക്കുന്നു. കുട്ടൻപിള്ളയുടെ പ്രധാന പേടികളിൽ ഒന്നായ മരുമകൻ സുനീഷും അക്കൂട്ടത്തിൽ ഒന്നാണ്. മരുമകൻ സുനീഷായി ചിത്രത്തിൽ എത്തിയിരിക്കുന്നത് ബൈജു സോപാനമാണ്.
നിരവധി വർഷത്തെ അഭിനയ പരിചയം ഉണ്ടെങ്കിലും ഒരൊറ്റ സീരിയലിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ വ്യക്തിയാണ് ബൈജു സോപാനം. ഉപ്പും മുളകും എന്ന സീരിയലിലെ തന്റെ സ്വദസിദ്ധമായ അഭിനയത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. കുട്ടൻ പിള്ളയിലെ സുനീഷ് എന്ന കാഥാപാത്രത്തെ പതിവ് പോലെ തന്നെ തന്റെ മികച്ച അഭിനയത്താൽ ബൈജു വേറിട്ട അനുഭവമാക്കി മാറ്റി. ചിത്രത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ ഒന്നായിരുന്നു ബൈജുവിന്റേത്. പ്രേക്ഷകർ വലിയ കയ്യടികളോട് കൂടിയാണ് ബൈജുവിനെ ഓരോ സീനിലും വരവേറ്റത്. ചിത്രത്തിലെ നായകനായ സുരാജ് വെഞ്ഞാറമൂടിന്റെയും ഏറ്റവും മികച്ച പ്രകടനമായിരുന്നു ചിത്രത്തിലേത്. സംവിധായാനായ ജീൻ മാർക്കോസും ജോസ്ലെറ് ജോൺസണും ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് റജി നന്ദകുമാറാണ്. ഫാസിൽ നാസർ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നു. മികച്ച പ്രതികരണം ലഭിച്ച ചിത്രത്തിന് കുടുംബ പ്രേക്ഷകരുടെ വലിയ പിന്തുണയാണ് ഇതിനോടാകം തന്നെ ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
This website uses cookies.