നടൻ നീരജ് മാധവ് ആദ്യമായി തിരക്കഥ ഒരുക്കി , ഗിരീഷ് മനോ സംവിധാനം ചെയ്ത ലവ കുശ എന്ന കോമഡി ചിത്രം ഈ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവിടെ പ്രദർശനത്തിന് എത്തിയത്. ബിജു മേനോൻ, നീരജ് മാധവ്, അജു വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം നിർമ്മിച്ചത് ആർ ജെ ക്രീയേഷന്സിന്റെ ബാനറിൽ ജെയ്സൺ ഇളംകുളം ആണ്.
സ്പൈ ത്രില്ലർ എന്ന വുഭാഗത്തിൽ പെടുന്ന മലയാളത്തിലെ ആദ്യ ചിത്രമാണ് ലവ കുശ എന്ന് പറയാം. ആദ്യാവസാനം പ്രേക്ഷകരെ കുടു കുടെ ചിരിപ്പിക്കുന്ന രീതിയിലാണ് ഈ ചിത്രം നമ്മുക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിരിക്കൊപ്പം ആവേശവും സസ്‌പെൻസും തരുന്നുണ്ട് ഈ ചിത്രം എന്നതു ലവ കുശയെ പ്രേക്ഷകരുടെ പ്രീയപെട്ടതാക്കുന്നു. ഈ ചിത്രത്തിൽ ഒരു പുത്തൻ മേക്കോവറിൽ ആണ് ബിജു മേനോൻ എത്തിയിരിക്കുന്നത് .
ഈ അടുത്ത കാലത്തായി കൂടുതലും നാടൻ വേഷങ്ങളിലും സാധാരണക്കാരന്റെ ലുക്കിലും ആണ് ബിജു മേനോൻ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അതെല്ലാം പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. പക്ഷെ ഈ ചിത്രത്തിൽ ജോയ് കാപ്പൻ എന്ന പോലീസ് കഥാപാത്രം ആണ് ബിജു മേനോൻ അവതരിപ്പിക്കുന്നത്. എല്ലാ അർഥത്തിലും ഒരു സ്റ്റൈലിഷ് പോലീസ് ഓഫീസർ ആണ് ജോയ് കാപ്പൻ. ജെ കെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ജോയ് കാപ്പനെ കയ്യടികളോടെയാണ് ആരാധകർ സ്വീകരിക്കുന്നത്.
ലവ കുശ വലിയ വിജയം നേടി മുന്നേറുമ്പോൾ , രക്ഷാധികാരി ബൈജുവിനും ഷെർലക് ടോംസിനും ശേഷം ഈ വർഷത്തെ മൂന്നാമത്തെ ബോക്സ് ഓഫീസ് വിജയമാണ് ബിജു മേനോൻ നേടുന്നത്.
നീരജ് മാധവ്- അജു വർഗീസ് ടീമിന്റെ സൂപ്പർ പെർഫോമൻസും ഇവരും ബിജു മേനോനും തമ്മിലുള്ള ഓൺസ്‌ക്രീൻ രസതന്ത്രവുമെല്ലാം ചിത്രത്തെ ഒരുപാട് തുണച്ചിട്ടുണ്ട് എന്ന് പറയാം. ഗോപി സുന്ദർ സംഗീതം നൽകിയ ഈ ചിത്രത്തിന് ദൃശ്യങ്ങൾ നൽകിയത് പ്രകാശ് വേലായുധൻ ആണ്. ഏതായാലും പ്രേക്ഷകരെ ഒരുപാട് ചിരിപ്പിക്കുന്ന ഈ ചിത്രം ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.