ജനപ്രിയ താരം ബിജു മേനോൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ആനക്കള്ളൻ. ഈ മാസം മൂന്നാം വാരം പൂജ റിലീസ് ആയി ആണ് ഈ ചിത്രം തീയേറ്ററുകളിൽ എത്തുക. ഇവൻ മര്യാദ രാമൻ എന്ന ദിലീപ് ചിത്രം ഒരുക്കി അരങ്ങേറിയ സുരേഷ് ദിവാകർ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ഉദയ കൃഷ്ണയാണ്. ഈ ചിത്രത്തിന്റെ ട്രൈലെർ കുറച്ചു ദിവസങ്ങൾക്കു മുന്നേ റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുക്കുകയും ചെയ്തിരുന്നു. ഒരുപാട് ചിരിപ്പിക്കുന്ന ഒരു കമ്പ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ ആണ് ഈ ചിത്രം എന്നാണ് ട്രൈലെർ സൂചിപ്പിക്കുന്നത്. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പറയുന്നത് ആനകള്ളനിൽ ബിജു മേനോൻ ഒരു ഗാനവും ആലപിക്കുന്നുണ്ട് എന്നാണ്. ഇത് ആദ്യമായല്ല ബിജു മേനോൻ സിനിമയിൽ പാട്ടു പാടുന്നത്. ചേട്ടായീസ് എന്ന സിനിമയ്ക്കു വേണ്ടി ബിജു മേനോൻ ആലപിച്ച ഗാനം സൂപ്പർ ഹിറ്റ് ആയിരുന്നു.
നാദിർഷായാണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രിയങ്ക, ബിന്ദു പണിക്കര്‍, സിദ്ധിഖ്, ഹരീഷ് കണാരന്‍, ധര്‍മജന്‍, ജനാർദനൻ, സുധീര്‍ കരമന, കൈലാഷ്, ബാല, സായികുമാര്‍, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആൽബി ദൃശ്യങ്ങൾ ഒരുക്കിയ ആനകള്ളനിലെ നായികമാരായി എത്തുന്നത് അനുശ്രീയും ഷംന കാസിമും ആണ്. ജോൺകുട്ടി ആണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. പഞ്ചവർണ്ണ തത്തയുടെ വിജയത്തിന് ശേഷം സപ്ത തരംഗ് സിനിമ നിർമ്മിച്ച ഈ ചിത്രത്തിൽ ഒരു കള്ളൻ ആയാണ് ബിജു മേനോൻ അഭിനയിക്കുന്നത് എന്നാണ് ട്രൈലെർ നമ്മളോട് പറയുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.