നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്ത ബിജു മേനോൻ ചിത്രമായ പടയോട്ടം ഈ വരുന്ന വെള്ളിയാഴ്ച കേരളത്തിൽ പ്രദർശനം ആരംഭിക്കാൻ പോവുകയാണ്. റിലീസിന് മുൻപ് തന്നെ വമ്പൻ തുകയ്ക്ക് സൂര്യ ടിവി സാറ്റലൈറ്റ് അവകാശം മേടിച്ച ഈ ചിത്രത്തിന്റെ തമിഴ് റീമേക് റൈറ്റ്‌സും ഇപ്പോൾ റെക്കോർഡ് തുകയ്ക്കാണ് വിറ്റു പോയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അമ്പതു കോടി ക്ലബിൽ കയറിയ മോഹൻലാൽ ചിത്രമായ മുന്തിരി വള്ളികൾ തളിർക്കുംബോളിനു ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച ഈ ചിത്രം ഒരു കോമഡി ആക്ഷൻ എന്റെർറ്റൈനെർ ആണ്. അരുൺ എ ആർ, അജയ് രാഹുൽ എന്നിവർ ചേർന്നാണ്. ഈ ചിത്രം രചിച്ചിരിക്കുന്നത്.
സ്ഫടികം റഫറൻസ് ഉള്ള ഈ ചിത്രത്തിന്റെ ടീസറും പിന്നീട് വന്ന ട്രൈലറും ഗംഭീര പ്രതികരണം നേടിയെടുത്തപ്പോൾ ഇതിലെ ഗാനവും ശ്രദ്ധ നേടിയിരുന്നു. ജഗതി ചേട്ടന് ട്രിബ്യൂട്ട് ആയിട്ടാണ് ഇതിലെ ഒരു ഗാനം റിലീസ് ചെയ്തത്. സതീഷ് കുറുപ്പ് ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് പ്രശാന്ത് പിള്ളൈ ആണ്. ബിജു മേനോനെ കൂടാതെ സൈജു കുറുപ്പ്, ദിലീഷ് പോത്തൻ, ലിജോ ജോസ് പെല്ലിശ്ശേരി, സുരേഷ് കൃഷ്ണ, അനു സിതാര, ഹാരിഷ് കണാരൻ, രവി സിംഗ് , സുധി കോപ്പ എന്നിവരും രവിശങ്കർ , ശരത്, വിഷ്ണുപ്രിയ, ലിയ, ആനന്ദ് രാധാകൃഷ്ണൻ, അരുൺ എ ആർ, രജിത് തുടങ്ങിയ പുതുമുഖങ്ങളും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണ്. ബിജു മേനോൻ ചെങ്കൽ രഘു എന്ന ഗുണ്ടയെ അവതരിപ്പിക്കുന്ന ഈ ചിത്രം ആക്ഷനും കോമെടിയും ത്രില്ലും ഇടകലർന്ന ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.