ജനപ്രിയ താരം ബിജു മേനോൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ആനകള്ളൻ. സുരേഷ് ദിവാകർ സംവിധാനം ചെയ്യുന്ന ഈ വിനോദ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് റീലീസ് ചെയ്തു. ബിജു മേനോൻ കിടിലൻ ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഈ പോസ്റ്ററിന് ഗംഭീര സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ നിന്നു ലഭിക്കുന്നത്. ഹിറ്റ്‌മേക്കർ ഉദയ കൃഷ്ണ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ പോസ്റ്റർ റീലീസ് ചെയ്തത് പുലി മുരുകനിലൂടെ മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയം നമ്മുക്കു സമ്മാനിച്ച വൈശാഖ് ആണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ആനക്കള്ളന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടത്.
സാഹചര്യങ്ങൾ കൊണ്ട് കള്ളൻ ആവേണ്ടി വന്ന ഒരാളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ മൂന്നു നായികമാർ ആണുള്ളത്. അനുശ്രീ, കനിഹ, ഷംന കാസിം എന്നിവരാണ് ആ വേഷങ്ങൾ അവതരിപ്പിക്കുന്നത്. സിദ്ദിഖ്, സായ്കുമാര്‍, സുധീര്‍ കരമന, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ, ബാല, കൈലാഷ്, ഹരീഷ് കണാരന്‍, ജനാര്‍ദനന്‍, ദേവന്‍, അനില്‍മുരളി, ബിന്ദു പണിക്കര്‍, പ്രിയങ്ക തുടങ്ങിയവരും ഈ ചിത്രത്തിൻറെ താര നിരയിൽ ഉണ്ട്. നാദിർഷ സംഗീതം പകരുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സപ്ത തരംഗ സിനിമയാണ്.
ഈ വർഷത്തെ സൂപ്പർ ഹിറ്റുകളിൽ ഒന്നായ ജയറാം- രമേഷ് പിഷാരടി ചിത്രം പഞ്ചവർണ്ണ തത്ത നിർമ്മിച്ചതും ഇവരാണ്. ഒരായിരം കിനാക്കൾ എന്ന ചിത്രമാണ് ബിജു മേനോൻ നായകനായി അടുത്തിടെ വന്ന ചിത്രം. പക്ഷെ ഈ ചിത്രം ബോക്സ് ഓഫീസിൽ വിജയം നേടിയില്ല. പടയോട്ടം എന്ന ചിത്രമാണ് ബിജു മേനോന്റെ അടുത്ത റീലീസ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.