വലിയൊരു ഇടവേളക്ക് ശേഷം ബിജു മേനോൻ – മഞ്ജു വാര്യർ ജോഡി വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് “ലളിതം സുന്ദരം”. ഈ ചിത്രം ഉടൻ തന്നെ ഏഷ്യാനെറ്റ് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുമെന്നുള്ള പ്രഖ്യാപനമാണ് ഇപ്പോൾ വന്നിരിക്കുന്നത്. മാർച്ച് മാസത്തിൽ ആയിരിക്കും ഈ ചിത്രത്തിന്റെ ഒറ്റിറ്റി റിലീസ്. നമ്മുടെ ലേഡി സൂപ്പർ സ്റ്റാർ ആയ മഞ്ജു വാര്യരുടെ സഹോദരനും പ്രശസത നടനുമായ മധു വാര്യർ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ലളിതം സുന്ദരം എന്ന പ്രത്യേകതയും ഇതിനുണ്ട്. മലയാളത്തിലെ പ്രശസ്ത നിർമ്മാണ ബാനർ ആയ സെഞ്ച്വറിയും മഞ്ജു വാര്യർ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രമാണിത്. ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാർ, ഗൗതം ശങ്കർ എന്നിവർ ആണ് നിർവഹിച്ചത്. പ്രമോദ് മോഹൻ തിരക്കഥ, സംഭാഷണം എന്നിവ എഴുതിയ ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ രചിച്ചത് ബി കെ ഹരിനാരായണൻ ആണ്. ബിജി ബാൽ ആണ് ഇതിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്.
ബിജു മേനോൻ, മഞ്ജു വാര്യർ എന്നിവരെ കൂടാതെ, സെെജു കുറുപ്പ്, സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി, വിനോദ് തോമസ്സ്, സറീന വഹാബ്, ദീപ്തി സതി, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ് തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍. ലിജോ പോൾ ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. വണ്ടിപെരിയാർ, കുമളി, വാഗമൺ, എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് “ലളിതം സുന്ദരം” എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. എ എസ് ദിനേശ്, ശബരി എന്നിവരാണ് ഈ ചിത്രത്തിന്റെ പി ആർ ഓ ജോലികൾ ചെയ്തിരിക്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.