[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കേരളത്തിൽ ഷാജി തരംഗം; ഷാജി പാപ്പന് ശേഷം ഷാജിമാർ ആയി ബിജു മേനോനും ആസിഫ് അലിയും ബൈജുവും..!

മലയാള സിനിമയിൽ ഇപ്പോൾ ഷാജി തരംഗമാണ് എന്നാണ് തോന്നുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ റീലീസ്സ് ചെയ്ത ആട് 2 എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിൽ ജയസൂര്യ ഷാജി പാപ്പൻ എന്ന കഥാപാത്രമായി എത്തി കേരളത്തിൽ ഓളം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ അതുപോലെ ഓളം തീർക്കാൻ മൂന്നു ഷാജിമാരെയും കൊണ്ട് എത്താൻ തയ്യാറെടുക്കുകയാണ്‌ ഹിറ്റ് മേക്കർ ആയ നാദിർഷ. അമർ അക്ബർ അന്തോണിക്കും കട്ടപ്പനയിലെ ഋത്വിക് റോഷനും ശേഷം നാദിർഷ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പേരാണ് മേരാ നാം ഷാജി. മൂന്നു ഷാജിമാരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ആ മൂന്നു ഷാജിമാർ ആയി എത്തുന്നത് ബിജു മേനോൻ, ആസിഫ് അലി, ബൈജു എന്നിവരാണ്. കോഴിക്കോട് ഉള്ള ഷാജി ആയി ബിജു മേനോൻ എത്തുമ്പോൾ തിരുവനന്തപുരത്തു ഉള്ള ഷാജി ആയി എത്തുന്നത് ബൈജു ആണ്. ആസിഫ് അലി എത്തുന്നത് കൊച്ചിയിൽ ഉള്ള ഷാജി ആയാണ്.

കഥയിലെ നായികാ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിട്ടുള്ള ദിലീപ് തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് വരുന്ന നവംബർ മാസത്തിൽ തുടങ്ങും എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പറയുന്നത്. തിരുവനന്തപുരം , കോഴിക്കോട് , കൊച്ചി എന്നിവിടങ്ങളിൽ ആയി പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന ഈ ചിത്രത്തിലെ നായിക ആയി എത്തുന്നത് അരവിന്ദന്റെ അതിഥികൾ എന്ന സൂപ്പർ ഹിറ്റ് വിനീത് ശ്രീനിവാസൻ ചിത്രത്തിലെ നായികയായ നിഖില വിമൽ ആണ്. പ്രശസ്ത നടനും രചയിതാവും സംവിധായകനുമായ ശ്രീനിവാസനും ഈ ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷം ചെയ്യുന്നുണ്ട്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് ടീം കൂടെയില്ലാതെ നാദിർഷ ചെയ്യുന്ന ആദ്യ ചിത്രമാകും മേരാ നാം ഷാജി. ഇതിനു ശേഷം ദിലീപ് നായകനായി ഒരു മാസ്സ് ചിത്രമാകും നാദിർഷ ചെയ്യുക.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.