മലയാള സിനിമയിൽ ഇപ്പോൾ ഷാജി തരംഗമാണ് എന്നാണ് തോന്നുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ റീലീസ്സ് ചെയ്ത ആട് 2 എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിൽ ജയസൂര്യ ഷാജി പാപ്പൻ എന്ന കഥാപാത്രമായി എത്തി കേരളത്തിൽ ഓളം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ അതുപോലെ ഓളം തീർക്കാൻ മൂന്നു ഷാജിമാരെയും കൊണ്ട് എത്താൻ തയ്യാറെടുക്കുകയാണ് ഹിറ്റ് മേക്കർ ആയ നാദിർഷ. അമർ അക്ബർ അന്തോണിക്കും കട്ടപ്പനയിലെ ഋത്വിക് റോഷനും ശേഷം നാദിർഷ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പേരാണ് മേരാ നാം ഷാജി. മൂന്നു ഷാജിമാരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ആ മൂന്നു ഷാജിമാർ ആയി എത്തുന്നത് ബിജു മേനോൻ, ആസിഫ് അലി, ബൈജു എന്നിവരാണ്. കോഴിക്കോട് ഉള്ള ഷാജി ആയി ബിജു മേനോൻ എത്തുമ്പോൾ തിരുവനന്തപുരത്തു ഉള്ള ഷാജി ആയി എത്തുന്നത് ബൈജു ആണ്. ആസിഫ് അലി എത്തുന്നത് കൊച്ചിയിൽ ഉള്ള ഷാജി ആയാണ്.
കഥയിലെ നായികാ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിട്ടുള്ള ദിലീപ് തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് വരുന്ന നവംബർ മാസത്തിൽ തുടങ്ങും എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പറയുന്നത്. തിരുവനന്തപുരം , കോഴിക്കോട് , കൊച്ചി എന്നിവിടങ്ങളിൽ ആയി പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന ഈ ചിത്രത്തിലെ നായിക ആയി എത്തുന്നത് അരവിന്ദന്റെ അതിഥികൾ എന്ന സൂപ്പർ ഹിറ്റ് വിനീത് ശ്രീനിവാസൻ ചിത്രത്തിലെ നായികയായ നിഖില വിമൽ ആണ്. പ്രശസ്ത നടനും രചയിതാവും സംവിധായകനുമായ ശ്രീനിവാസനും ഈ ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷം ചെയ്യുന്നുണ്ട്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് ടീം കൂടെയില്ലാതെ നാദിർഷ ചെയ്യുന്ന ആദ്യ ചിത്രമാകും മേരാ നാം ഷാജി. ഇതിനു ശേഷം ദിലീപ് നായകനായി ഒരു മാസ്സ് ചിത്രമാകും നാദിർഷ ചെയ്യുക.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.