ബിജിത് ബാല സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ പടച്ചോനെ ഇങ്ങള് കാത്തോളീ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ഈ ചിത്രം ആഗോള റിലീസായി ആണ് എത്തുന്നത്. ഇപ്പോൾ ഈ ചിത്രത്തിന് എല്ലാവിധ വിജയാശംസകളും നേർന്ന് കൊണ്ട് മുന്നോട്ടു വന്നിരിക്കുന്നത് പ്രശസ്ത തെന്നിന്ത്യൻ താരവും സംവിധായകനുമായ മാധവനാണ്. ബിജിത് ബാല തന്റെ അടുത്ത സുഹൃത്താണെന്നും അദ്ദേഹത്തിന്റെ സംവിധാനത്തിലൊരുങ്ങിയ പടച്ചോനെ ഇങ്ങള് കാത്തോളീ എന്ന ഈ ചിത്രം കാണാൻ താനും കാത്തിരിക്കുകയാണെന്നും മാധവൻ പറയുന്നു. താൻ സംവിധാനം ചെയ്ത റോക്കട്രി ദി നമ്പി എഫ്ഫക്റ്റ് എന്ന ചിത്രത്തിന്റെ എഡിറ്റർ ആയിരുന്നു ബിജിത് ബാലയെന്നും, ആ ചിത്രം ഏറ്റവും മികച്ചതാവാനുള്ള കാരണങ്ങളിലൊന്ന് ബിജിത് എന്ന എഡിറ്ററുടെ മികവ് കൂടിയാണെന്നും മാധവൻ പറഞ്ഞു.
ബിജിത് ബാല എന്ന സംവിധായകൻ പ്രേക്ഷകരെ ഞെട്ടിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും, കാരണം ബിജിത്തിന്റെ കഴിവും സിനിമാ കാഴ്ചപ്പാടും തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും മാധവൻ കൂട്ടിച്ചേർത്തു. ഏതായാലും ഇന്ന് പുറത്ത് വരുന്ന ഈ ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് മലയാളി പ്രേക്ഷകരും കാത്തിരിക്കുന്നത്. ഇതിന്റെ ടീസറുകൾ, ട്രൈലെർ, ഇതിലെ ഗാനങ്ങൾ എന്നിവ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ആക്ഷേപ ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ഇതിന്റെ ടീസർ, ട്രൈലെർ എന്നിവ സൂചിപ്പിക്കുന്നുണ്ട്. ആൻ ശീതൾ നായികാ വേഷം ചെയ്ത ഈ ചിത്രം രചിച്ചത് പ്രദീപ് കുമാർ കാവുംതറയും, ഈ ചിത്രം നിർമ്മിച്ചത് ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണംബ്രക്കാട്ട് എന്നിവർ ചേർന്നുമാണ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.