അകാലത്തില്‍ തന്നെയും മക്കളെയും വിട്ടുപിരിഞ്ഞുപോയ ഭാര്യയുടെ ഓർമയ്ക്കായി അവരുടെ ചിത്രം പച്ചകുത്തി സംഗീത സംവിധായകന്‍ ബിജിപാല്‍. ‘എന്റെ ചുണ്ടിലെ ചിരി ചങ്കിലെ ചോര’ എന്നാണ് ഭാര്യ ശാന്തിയുടെ ചിത്രത്തിനോടൊപ്പം ബിജിപാല്‍ കൈയ്യില്‍ പച്ചകുത്തിയിരിക്കുന്നത്.കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഇങ്‌ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോയാണ് ചിത്രം പുറത്തുവിട്ടത്.
കഴിഞ്ഞ ഓഗസ്റ്റ് 30നായിരുന്നു തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ബിജിപാലിന്റെ ഭാര്യ ശാന്തി മരണപ്പെടുന്നത്. കുഴഞ്ഞുവീണ ശാന്തിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. അറിയപ്പെടുന്ന നര്‍ത്തകിയായിരുന്നു ശാന്തി.
ബിജിബാലിന്റെ സംഗീതത്തിൽ ജനുവരിയില്‍ ‘സകലദേവ നുതേ’ എന്ന പേരില്‍ സരസ്വതി സ്തുതികളുടെ നൃത്ത രൂപവും ഇവർ പുറത്തിറക്കിയിരുന്നു. 2002ലായിരുന്നു ഇവരുടെ വിവാഹം. രണ്ട് കുട്ടികളുണ്ട്. അമ്മയുടെ ഓര്‍മ്മയ്ക്കായി കുട്ടികള്‍ ചേര്‍ന്ന് പാടിയ ഗാനവും അടുത്തിടെ വൈറലായിരുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.