പ്രശസ്ത സംഗീത സംവിധായകനായ ബിജിബാലിന്റെ ഭാര്യ ശാന്തിയുടെ മരണം അപ്രതീക്ഷിതമായിരുന്നു. 2017 ഇൽ ആണ് ശാന്തി അന്തരിച്ചത്. ബിജിബാലിന്റെ ജീവിതത്തിലെ വെളിച്ചവും ആവേശവും കരുത്തുമായിരുന്നു നർത്തകി കൂടിയായ ശാന്തി എന്ന് ബിജിപാൽ തന്നെ പല തവണ പറഞ്ഞിട്ടുണ്ട്. പാട്ടിലും എഴുത്തിലും പ്രതിഭ തെളിയിച്ചിട്ടുള്ള ശാന്തി ഒരുപാട് നാൾ മുൻപേ എഴുതിയ ഒരു ചെറുകഥക്കു ചലച്ചിത്രാവിഷ്കാരവുമായി എത്തിയിരിക്കുകയാണ് ബിജിപാൽ ഇപ്പോൾ. ഹൈസ്ക്കൂൾ പഠനകാലത്തു ശാന്തി എഴുതിയ ഒരു ചെറുകഥയാണ് സുന്ദരി. മാതൃഭൂമി സംഘടിപ്പിച്ച ചെറുകഥാ മത്സരത്തിൽ പങ്കെടുത്തു ശാന്തി എഴുതിയ ഈ കഥ ഒന്നാം സമ്മാനം നേടിയെടുത്തത് എം ടി വാസുദേവൻ നായരും സക്കറിയയും ഉൾപ്പെട്ട വിധികർത്താക്കളുടെ തീരുമാന പ്രകാരം ആയിരുന്നു.
ഇപ്പോൾ ആ ചെറുകഥ അതേ പേരിൽ ഹൃസ്വ ചിത്രമായി ഒരുക്കിയിരിക്കുകയാണ് ബിജിപാൽ. സഹാനുഭാവത്തോളം വലിയ സ്നേഹ പ്രകടനമില്ല എന്ന ടാഗ് ലൈനോടെ ആണ് ഈ ഹൃസ്വ ചിത്രം യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിന്റെ സംവിധാനത്തോടൊപ്പം സംഗീത സംവിധാനവും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നതും ബിജിപാൽ തന്നെയാണ്.
ഈ ഹൃസ്വ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായി എത്തിയിരിക്കുന്നത് ബിജിപാൽ-ശാന്തി ദമ്പതികളുടെ മകൾ ആയ ദയ ആണ്. കടൽ തീരത്തു കളിക്കാനായി വീട്ടുകാരോടൊപ്പം എത്തുന്ന ഒരു പെൺകുട്ടിയുടെയും അവിടെ വെച്ചു അവൾ കണ്ടു മുട്ടുന്ന ഒരു കടലവിൽപ്പനക്കാരിയും തമ്മിൽ ഉണ്ടാകുന്ന ബന്ധത്തെ അടിസ്ഥാനമാക്കിയാണ് ഈ ഹൃസ്വ ചിത്രം മുന്നോട്ടു പോകുന്നത്. ഗംഭീര പ്രതികരണമാണ് ഇപ്പോൾ ഈ ഹൃസ്വ ചിത്രത്തിന് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. റോസ് ഷെറിൻ അൻസാരി ആണ് ഈ ഹൃസ്വ ചിത്രത്തിലെ മറ്റൊരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പ്രയാഗ് മുകുന്ദൻ ആണ് ഈ ഹൃസ്വ ചിത്രത്തിന്റെ ഛായാഗ്രാഹകൻ.
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
This website uses cookies.