ആറ്റ്ലിയുടെ സംവിധാനത്തിൽ ദളപതി വിജയ് അഭിനയിച്ച മൂന്നാമത്തെ ചിത്രമായ ബിഗിൽ കഴിഞ്ഞ വർഷമാണ് റിലീസ് ചെയ്തത്. തമിഴ് സിനിമാ ചരിത്രത്തിലെ വമ്പൻ ഹിറ്റുകളിൽ ഒന്നായി മാറിയ ഈ ചിത്രം മുന്നൂറു കോടിയോളം രൂപയാണ് കളക്ഷൻ നേടിയത് എന്നാണ് വാർത്തകൾ വന്നത്. തെരി, മെർസൽ എന്നീ ബ്ലോക്ക്ബസ്റ്ററുകൾ ഒരുക്കിയ ആറ്റ്ലി- വിജയ് ടീം അതിനേക്കാൾ എല്ലാം വലിയ വിജയം ആണ് തങ്ങളുടെ മൂന്നാമത്തെ ചിത്രത്തിലൂടെ നൽകിയത്. എന്നാൽ ബിഗിൽ ഫ്ലോപ്പ് ആയിരുന്നു എന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് ദേശീയ മാധ്യമമായ റിപ്പബ്ലിക് ടി വി. അവരുടെ വാർത്തക്ക് കിടിലൻ മറുപടിയുമായി ബിഗിൽ നിർമ്മിച്ച അർച്ചന കലപതി കൂടി എത്തിയതോടെ ഇപ്പോൾ ബിഗിൽ കളക്ഷൻ ചർച്ചകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു കഴിഞ്ഞു.
ചിത്രത്തിന്റെ നിർമ്മാതാക്കൾ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ചിത്രം സാമ്പത്തിക നഷ്ടമാണെന്നു വെളിപ്പെടുത്തിയത് എന്നും ചിത്രത്തിനുവേണ്ടി ഷൂട്ട് ചെയ്ത ഒരു ഫുട്ബോൾ സീൻ കാരണമാണ് ചിത്രത്തിന്റെ ബഡ്ജറ്റ് കയ്യിൽ ഒതുങ്ങാതെ പോയത് എന്നു അവർ പറഞ്ഞതായും റിപ്പബ്ലിക് ടി വി യുടെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ വാർത്ത വ്യാജം ആണെന്നും ബിഗിൽ വമ്പൻ വിജയമാണ് നേടിയത് എന്നും നിർമ്മാതാക്കളിലൊരാളായ അർച്ചന പറയുന്നു. കലപതി എസ് അഘോരം, കലപതി എസ് ഗണേഷ്, കലപതി എസ് സുരേഷ് എന്നിവർ ചേർന്ന് എ ജി എസ് എന്റർടൈൻമെൻറ്സിന്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിജയ്‍യുടെയും ബിഗിൽ നിർമ്മാതാക്കളുടെയും ഓഫീസിലും വീട്ടിലും ഉണ്ടായ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്‌ന് ശേഷം ഇൻകം ടാക്സ് പുറത്തുവിട്ട ഔദ്യോഗിക പത്രക്കുറിപ്പിൽ ബിഗിൽ ചിത്രത്തിന്റെ കളക്ഷൻ 300 കോടിയാണ് എന്ന് വ്യക്തമാക്കിയിരുന്നു.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.