ഈ വർഷത്തെ തമിഴിലെ ഏറ്റവും വലിയ ഹിറ്റ് എന്നത് മാത്രമല്ല ബിഗിൽ എന്ന ദളപതി ചിത്രത്തിന്റെ നേട്ടം. തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്ന് കൂടിയാണ് ബിഗിൽ ഇപ്പോൾ. സ്ത്രീ ശാക്തീകരണം പോലെയുള്ള വിഷയം പ്രമേയമാക്കിയതിലൂടെ സമൂഹത്തിലും ഒട്ടേറെ പോസിറ്റീവ് ആയ മാറ്റങ്ങൾ കൊണ്ട് വരാൻ ഈ ചിത്രത്തിന് സാധിച്ചു എന്നുള്ള വാർത്തകളും വന്നിരുന്നു. ദളപതി വിജയ് ഈ ചിത്രത്തിൽ ഇരട്ട വേഷത്തിൽ ആണ് എത്തിയിരിക്കുന്നത്. രായപ്പൻ എന്ന അച്ഛൻ കഥാപാത്രം ആയും മകൻ ആയ മൈക്കൽ ആയുമാണ് വിജയ് ഈ ചിത്രത്തിൽ എത്തിയത്. അതിൽ തന്നെ രായപ്പൻ എന്ന അച്ഛൻ കഥാപാത്രം വളരെ കുറച്ചു മാത്രമേ ഉള്ളു എങ്കിലും വലിയ പ്രേക്ഷക പ്രശംസയാണ് ആ കഥാപാത്രത്തിന് ലഭിച്ചത്.
വിജയ്‌യുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് രായപ്പൻ എന്ന അഭിപ്രായവും ഉയർന്നു വന്നിരുന്നു. ഈ കഥാപാത്രത്തെ മാത്രം വെച്ച് ഒരു ചിത്രം വരും എന്നും സംവിധായകൻ ആറ്റ്ലി പിന്നീട് പറഞ്ഞു. ഇപ്പോഴിതാ കേരളത്തിൽ നടന്ന ശിശുദിന പരിപാടികളിലും താരമായത് രായപ്പനും തരംഗമായതു ബിഗിൽ എന്ന ചിത്രവുമാണ്. കോട്ടയം ജില്ലയിൽ നിന്നുള്ള ഒരു ശിശുദിന പരിപാടിയിൽ ഒരു കുട്ടി വിജയ്‌യുടെ രായപ്പൻ എന്ന കഥാപാത്രത്തെ അനുകരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ആ കഥാപാത്രം ആയി, ബിഗിൽ പശ്ചാത്തല സംഗീതവും ഇട്ടു ആണ് ഒരു കുട്ടി ഫാൻസി ഡ്രസ്സ് മത്സരത്തിന് എത്തിയത്. ഇതിലെ ഗാനങ്ങളും ചിത്രത്തിലെ പല രംഗങ്ങളും പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വാധീനം ആണ് ഉണ്ടാക്കിയിരിക്കുന്നത്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.