ദളപതി വിജയ് നായകനായ ബിഗിൽ ചരിത്ര വിജയം നേടി മുന്നേറുമ്പോൾ ആ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും അവതരിപ്പിച്ച അഭിനേതാക്കൾ അഭിനന്ദനം ഏറ്റു വാങ്ങുകയാണ്. രായപ്പൻ, മൈക്കൽ എന്നീ കഥാപാത്രങ്ങൾ അവതരിപ്പിച്ച വിജയ് കയ്യടി നേടുന്നതിന് ഒപ്പം തന്നെ കയ്യടി നേടുന്നു ഇതിലെ മറ്റു നടീനടന്മാരും. എടുത്തു പറയേണ്ടത് ഇതിലെ വനിതാ ഫുട്ബോൾ താരങ്ങൾ ആയെത്തിയ നടിമാരുടെ പ്രകടനമാണ്. ശരീരവും മനസ്സും പൂർണ്ണമായും നൽകിയാണ് അവർ ആ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത്. വനിതാ ഫുട്ബോൾ ടീം കോച്ച് ആയാണ് വിജയ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഈ ചിത്രത്തിലെ ഒരു ഫുട്ബോൾ താരത്തെ അവതരിപ്പിച്ച നടിയാണ് ഇന്ദ്രജ ശങ്കർ.
പാണ്ടിയമ്മ എന്ന് പേരുള്ള ആ കഥാപാത്രം അമിത വണ്ണം മൂലം ബുദ്ധിമുട്ടുന്ന ഒരു കഥാപാത്രം ആണ്. ചിത്രത്തിൽ ഈ കഥാപാത്രത്തോട് ദേഷ്യപ്പെടുന്ന സമയത്തു വിജയ് കഥാപാത്രം അവരെ ഗുണ്ടമ്മ എന്ന് കളിയാക്കി വിളിക്കുന്നുണ്ട്. എന്നാൽ അങ്ങനെ വിളിക്കുന്നതിന് മുൻപ് തന്നോട് വന്നു ക്ഷമ പറഞ്ഞിട്ടാണ് വിജയ് അത് ചെയ്തത് എന്ന് പറയുന്നു ഇന്ദ്രജ. അങ്ങനെ വിളിച്ചാൽ തനിക്കു വിഷമം ആവുമോ എന്ന് ചോദിച്ചു ഉറപ്പു വരുത്തിയതിനു ശേഷമാണ് ദളപതി വിജയ് ആ പേര് വിളിച്ചത് എന്നും ഇന്ദ്രജ പറഞ്ഞു. നേരത്തെ ഒക്കെ അങ്ങനെ ആരെങ്കിലും വിളിക്കുമ്പോ തനിക്കു ദേഷ്യം വരുമായിരുന്നു എന്നും എന്നാൽ ഇപ്പോൾ അങ്ങനെ വിളിക്കുമ്പോൾ സന്തോഷം ആണെന്നും ഈ നടി പറയുന്നു.
ബിഗിൽ കണ്ടീട്ടു എല്ലാവരും നല്ലതു പറയുന്നത് കേൾക്കുമ്പോൾ സന്തോഷം ഉണ്ടെന്നു പറഞ്ഞ ഇന്ദ്രജ, തന്റെ അച്ഛന്റെ കണ്ണിലെ അഭിമാനം കാണുമ്പോൾ ആണ് ഏറെ സന്തോഷം തോന്നുന്നത് എന്നും പറഞ്ഞു. അതുപോലെ ബിഗിൽ സെറ്റിൽ വെച്ച് ജന്മദിനം ആഘോഷിച്ച കാര്യവും നയൻതാര സമ്മാനം നൽകിയതും ഒക്കെ ഓർത്തെടുക്കുന്നു ഈ നടി. ആറ്റ്ലി സംവിധാനം ചെയ്ത ബിഗിൽ സ്ത്രീ ശാക്തീകരണം, ഫെമിനിസം, കായിക ലോകത്തെ രാഷ്ട്രീയം എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് കഥ പറഞ്ഞിരിക്കുന്നത്. ഇതിൽ എ ആർ റഹ്മാൻ ഒരുക്കിയ സിംഗ പെണ്ണെ എന്ന ഗാനം ഇപ്പോൾ വമ്പൻ ഹിറ്റാണ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.