ദളപതി വിജയ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ബിഗിൽ. ആറ്റ്ലി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററുകളും ഇതിലെ സിംഗപ്പെണ്ണേ എന്ന ഗാനവും ഇപ്പോഴേ സൂപ്പർ ഹിറ്റായി കഴിഞ്ഞു. ഇപ്പോഴിതാ ഈ ചിത്രത്തിലെ നായികമാരിലൊരാൾ ദളപതി വിജയ്‌യെ കുറിച്ച് സൈമ അവാർഡ് ഇവന്റിൽ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. അമൃത അയ്യർ എന്നാണ് ഈ നായികയുടെ പേര്. ഈ ചിത്രത്തിൽ ഒരു ഫുട്ബോൾ കളിക്കാരി ആയാണ് അമൃത എത്തുന്നത്. അമൃത ഏവരോടും പങ്കു വെച്ചത് ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനു ഇടയിൽ ഉണ്ടായ ഒരു സംഭവം ആണ്. ഇതിന്റെ ഷൂട്ടിന് ഇടയിൽ അമൃതക് സുഖമില്ലാതെ വരികയും ഷൂട്ടിങ്ങിനു പങ്കെടുക്കാൻ സാധിക്കാതെ വരികയും ചെയ്തു.
ഈ വിവരം അറിഞ്ഞ വിജയ്, യാതൊരു വിധ താര ജാഡകളും ഇല്ലാതെ അമൃതയെ കാരവാനിൽ ചെന്ന് കാണുകയും എത്രയും പെട്ടെന്ന് അസുഖം ഭേദമാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. വിജയ്‌യെ പോലെ ഒരു വലിയ താരം ഇങ്ങനെ ചെയ്തത് അദ്ദേഹത്തിന്റെ ലാളിത്യം ആണ് കാണിച്ചു തരുന്നത്. ഏതായാലും അമൃതയുടെ വാക്കുകൾ വിജയ് ആരാധകർ ആഘോഷമാക്കി കഴിഞ്ഞു. വിജയ് രണ്ടു വേഷങ്ങളിൽ ആണ് ഈ ചിത്രത്തിൽ എത്തുന്നത് എന്ന സൂചനയാണ് ഇതിന്റെ പോസ്റ്ററുകൾ തരുന്നത്. അച്ഛൻ ആയും മകൻ ആയും ആണ് വിജയ് എത്തുക. ഒരു ഫുട്ബോൾ കോച്ച് ആയി വിജയ് എത്തുന്ന ഈ ചിത്രത്തിൽ നയൻ താര ആണ് നായികാ വേഷത്തിൽ എത്തുക. എ ആർ റഹ്മാൻ സംഗീതം ഒരുക്കിയ ഈ ചിത്രം ഈ വര്ഷം ദീപാവലി റിലീസ് ആയി എത്തും.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.