ദളപതി വിജയ് എന്ന തമിഴ് സൂപ്പർ താരം ബോക്സ് ഓഫീസിലെ ഒരേ ഒരു രാജാവാണ് താൻ എന്ന് ഒരിക്കൽ കൂടി അടിവരയിട്ടു തെളിയിക്കുകയാണ്. തമിഴ്‌നാട്ടിൽ മാത്രമല്ല, റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും ഓവർസീസ് മാർക്കറ്റിലും എല്ലാം ഗംഭീര പ്രകടനമാണ് വിജയ്‌യുടെ പുതിയ ചിത്രമായ ബിഗിൽ കാഴ്ച വെക്കുന്നത്. ഇതിനോടകം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായ ഈ ചിത്രം ഇരുനൂറു കോടി ക്ലബിലും ഇടം പിടിച്ചു എന്ന് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നുണ്ട്. എന്നാൽ ഉറപ്പിച്ചു പറയാൻ കഴിയുന്ന ഒരു കാര്യം ഓവർസീസ് മാർക്കറ്റിൽ ഈ ചിത്രം നേടുന്ന ഞെട്ടിക്കുന്ന കളക്ഷൻ ആണ്. ആദ്യ വീക്കെൻഡിൽ നിന്ന് മാത്രം വിദേശ മാർക്കറ്റിൽ നിന്ന് അമ്പതു കോടിക്ക് മുകളിൽ നേടിയ ബിഗിൽ ഇപ്പോഴും അവിടെ കുതിപ്പ് തുടരുകയാണ്.
യു എസ് എ യിൽ വൺ മില്യൺ മാർക്ക് ബോക്സ് ഓഫീസിൽ പിന്നിട്ടു കഴിഞ്ഞു ബിഗിൽ. ഇതോടു കൂടി തുടർച്ചയായി മൂന്നാമത്തെ വിജയ് ചിത്രമാണ് അമേരിക്കയിൽ ഈ നേട്ടം കൈവരിക്കുന്നത്. ആറ്റ്ലി തന്നെ ഒരുക്കിയ മെർസൽ, എ ആർ മുരുഗദോസ് ഒരുക്കിയ സർക്കാർ എന്നിവയാണ് ഇതിനു മുന്നേ ഈ നേട്ടം സ്വന്തമാക്കിയ വിജയ് ചിത്രങ്ങളിൽ രണ്ടെണ്ണം. ഫ്രാൻസിൽ ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ കണ്ട തമിഴ് സിനിമ എന്ന റെക്കോർഡ് സ്വന്തമാക്കിയ ബിഗിൽ ഓസ്ട്രേലിയ, മലേഷ്യ, സിംഗപ്പൂർ, ന്യൂസീലൻഡ്, യു എ ഇ / ജി സി സി മാർക്കറ്റ് എന്നിവിടങ്ങളിലും ഗംഭീര തുടക്കമാണ് നേടിയത്. ഈജിപ്റ്റിലും ഈ ചിത്രം റിലീസ് ചെയ്യാൻ പോവുകയാണ് എന്ന വിവരവും വരുന്നുണ്ട്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.