ആറ്റ്ലിയുടെ സംവിധാനത്തിൽ ദളപതി വിജയ് അഭിനയിച്ച മൂന്നാമത്തെ ചിത്രമായ ബിഗിൽ ഈ കൂട്ടുകെട്ടിന്റെ പതിവ് തെറ്റിക്കാതെ തന്നെ ബ്ലോക്ക്ബസ്റ്റർ ചിത്രമായി മാറി കഴിഞ്ഞു. തെരി, മെർസൽ എന്നീ ബ്ലോക്ക്ബസ്റ്ററുകൾ ഒരുക്കിയ ആറ്റ്ലി- വിജയ് ടീം അതിനേക്കാൾ എല്ലാം വലിയ വിജയം ആണ് തങ്ങളുടെ മൂന്നാമത്തെ ചിത്രം കൊണ്ട് നേടിയെടുക്കുന്നത്. ആദ്യ ഏഴു ദിവസം കൊണ്ട് തമിഴ്‌നാട്ടിൽ നിന്ന് മാത്രം നൂറു കോടി രൂപ വാരിയ ബിഗിൽ വേൾഡ് വൈഡ് കളക്ഷൻ ആയി ഇതിനോടകം സ്വന്തമാക്കിയത് ഇരുനൂറു കോടിക്ക് മുകളിൽ ആണ്. വിദേശത്തു പ്രഭാസ് നായകനായ സാഹോ കഴിഞ്ഞാൽ ഇതുവരെ ഈ വർഷം ഏറ്റവും കൂടുതൽ പണം വാരിയ ഇന്ത്യൻ ചിത്രമെന്ന നേട്ടത്തിലേക്കും കുതിക്കുകയാണ് ഈ ദളപതി ചിത്രം.
രജനികാന്ത് നായകനായ കാർത്തിക് സുബ്ബരാജ് ചിത്രം പേട്ട ആയിരുന്നു ഇതുവരെയുള്ള ഈ വർഷത്തെ ഏറ്റവും വലിയ തമിഴ് വേൾഡ് വൈഡ് ഗ്രോസ്സർ. ഇപ്പോൾ പേട്ടയെ മറികടന്നു ഈ വർഷത്തെ ഏറ്റവും വലിയ തമിഴ് ഹിറ്റായി ദളപതിയുടെ ബിഗിൽ മാറി കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേരളത്തിലും മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഈ ചിത്രം ഇവിടെയും വലിയ ലാഭമാണ് വിതരണക്കാർക്ക് നേടിക്കൊടുത്തത്. എല്ലായിടത്തും വമ്പൻ കളക്ഷൻ നേടുന്ന ഈ ചിത്രം ദളപതിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ്. ആറ്റ്ലിയും രമണ ഗിരിവാസനും ചേർന്ന് തിർക്കഥ രചിച്ച ഈ ചിത്രത്തിൽ ഇരട്ട വേഷത്തിൽ എത്തിയ വിജയ് ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.
കലപതി എസ് അഘോരം, കലപതി എസ് ഗണേഷ്, കലപതി എസ് സുരേഷ് എന്നിവർ ചേർന്ന് എ ജി എസ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ നയൻതാര, ജാക്കി ഷറോഫ്, വിവേക്, കതിർ, ഡാനിയൽ ബാലാജി, ആനന്ദ് രാജ്, രാജ്‌കുമാർ, ദേവദർശിനി, യോഗി ബാബു, സൗന്ദര്യ രാജ, ഐ എം വിജയൻ, ഇന്ദുജ രവിചന്ദ്രൻ, റീബ മോനിക്കാ ജോൺ, വർഷ ബൊല്ലമ്മ, അമൃത അയ്യർ, ഇന്ദ്രാജാ, ഗായത്രി റെഡ്ഢി എന്നിവരും അഭിനയിച്ചിരിക്കുന്നു.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.