[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അവഞ്ചേഴ്സിന് ഒപ്പം ആ നേട്ടം പങ്കിട്ടെടുത്തു ദളപതിയുടെ ബിഗിൽ

ഇന്ത്യയിൽ 2019 എന്ന വർഷത്തിൽ ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെട്ട ഹാഷ് ടാഗുകളുടെ ലിസ്റ്റ് കഴിഞ്ഞ ദിവസമാണ് ട്വിറ്റെർ ഇന്ത്യ ഒഫീഷ്യൽ ആയി പുറത്തു വിത്ത്. ലോക സഭ ഇലെക്ഷൻസ് 2019 എന്നതാണ് ഏറ്റവും കൂടുതൽ തവണ ട്വീറ്റ് ചെയ്യപ്പെട്ട ഹാഷ് ടാഗ് എങ്കിൽ സിനിമയിൽ നിന്ന് ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെട്ട ഹാഷ് ടാഗ് ഹോളിവുഡ് ചിത്രമായ അവഞ്ചേഴ്‌സ് എൻഡ് ഗെയിം ആയിരുന്നു. ഈ ഹോളിവുഡ് ചിത്രത്തോടൊപ്പം ആ നേട്ടം ഒരു തമിഴ് ചിത്രം കൂടി കൈവരിച്ചു. ദളപതി വിജയ് നായകനായി എത്തിയ ബിഗിൽ ആണ് ആ നേട്ടം കൈവരിച്ച മറ്റൊരു ചിത്രം. ഒരു പ്രാദേശിക ഭാഷാ ചിത്രം ഈ നേട്ടം കൈവരിക്കുക എന്നത് വളരെ വലിയ ഒരു കാര്യമാണ്. വിജയ് എന്ന താരത്തിന്റെ പോപ്പുലാരിറ്റിയും ആ ചിത്രം നേടിയ വമ്പൻ വിജയവുമാണ് അതിനു കാരണമായത്.

സോഷ്യൽ മീഡിയയിൽ ദളപതി വിജയ്ക്ക് ഉള്ള ശ്കതമായ ആരാധക വൃന്ദവും ഈ ചിത്രത്തിന് ലഭിച്ച ഗംഭീര പ്രമോഷനും ഈ നേട്ടം കൈവരിക്കാൻ ബിഗിൽ എന്ന ചിത്രത്തെ സഹായിച്ചു. മുന്നൂറു കോടിയുടെ ആഗോള കളക്ഷൻ ആണ് ഈ വിജയ് ചിത്രം നേടിയെടുത്തത്. ആറ്റ്ലി രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം ഇതിന്റെ പ്രമേയം കൊണ്ടും ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു സിനിമ ആണ്. ചന്ദ്രയാൻ 2, പുൽവാമ, ആർട്ടിക്കിൾ 370, ദിവാലി, അയോദ്ധ്യ വേർഡിക്ട്, ഈദ് മുബാറക്ക് തുടങ്ങിയവയും ഈ വർഷം ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെട്ട ഹാഷ് ടാഗുകളുടെ കൂട്ടത്തിൽ ഉണ്ട്. ഈ വർഷം ഒക്ടോബർ മാസം അവസാനം ദീപാവലി റിലീസ് ആയാണ് ബിഗിൽ എത്തിയത്. വമ്പൻ ബോളിവുഡ് ചിത്രങ്ങൾക്ക് മുകളിൽ ആണ് ഈ ലിസ്റ്റിൽ ബിഗിൽ നേടിയ സ്ഥാനം.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

3 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

5 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

6 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.