ഇന്ത്യയിൽ 2019 എന്ന വർഷത്തിൽ ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെട്ട ഹാഷ് ടാഗുകളുടെ ലിസ്റ്റ് കഴിഞ്ഞ ദിവസമാണ് ട്വിറ്റെർ ഇന്ത്യ ഒഫീഷ്യൽ ആയി പുറത്തു വിത്ത്. ലോക സഭ ഇലെക്ഷൻസ് 2019 എന്നതാണ് ഏറ്റവും കൂടുതൽ തവണ ട്വീറ്റ് ചെയ്യപ്പെട്ട ഹാഷ് ടാഗ് എങ്കിൽ സിനിമയിൽ നിന്ന് ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെട്ട ഹാഷ് ടാഗ് ഹോളിവുഡ് ചിത്രമായ അവഞ്ചേഴ്‌സ് എൻഡ് ഗെയിം ആയിരുന്നു. ഈ ഹോളിവുഡ് ചിത്രത്തോടൊപ്പം ആ നേട്ടം ഒരു തമിഴ് ചിത്രം കൂടി കൈവരിച്ചു. ദളപതി വിജയ് നായകനായി എത്തിയ ബിഗിൽ ആണ് ആ നേട്ടം കൈവരിച്ച മറ്റൊരു ചിത്രം. ഒരു പ്രാദേശിക ഭാഷാ ചിത്രം ഈ നേട്ടം കൈവരിക്കുക എന്നത് വളരെ വലിയ ഒരു കാര്യമാണ്. വിജയ് എന്ന താരത്തിന്റെ പോപ്പുലാരിറ്റിയും ആ ചിത്രം നേടിയ വമ്പൻ വിജയവുമാണ് അതിനു കാരണമായത്.
സോഷ്യൽ മീഡിയയിൽ ദളപതി വിജയ്ക്ക് ഉള്ള ശ്കതമായ ആരാധക വൃന്ദവും ഈ ചിത്രത്തിന് ലഭിച്ച ഗംഭീര പ്രമോഷനും ഈ നേട്ടം കൈവരിക്കാൻ ബിഗിൽ എന്ന ചിത്രത്തെ സഹായിച്ചു. മുന്നൂറു കോടിയുടെ ആഗോള കളക്ഷൻ ആണ് ഈ വിജയ് ചിത്രം നേടിയെടുത്തത്. ആറ്റ്ലി രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം ഇതിന്റെ പ്രമേയം കൊണ്ടും ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു സിനിമ ആണ്. ചന്ദ്രയാൻ 2, പുൽവാമ, ആർട്ടിക്കിൾ 370, ദിവാലി, അയോദ്ധ്യ വേർഡിക്ട്, ഈദ് മുബാറക്ക് തുടങ്ങിയവയും ഈ വർഷം ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെട്ട ഹാഷ് ടാഗുകളുടെ കൂട്ടത്തിൽ ഉണ്ട്. ഈ വർഷം ഒക്ടോബർ മാസം അവസാനം ദീപാവലി റിലീസ് ആയാണ് ബിഗിൽ എത്തിയത്. വമ്പൻ ബോളിവുഡ് ചിത്രങ്ങൾക്ക് മുകളിൽ ആണ് ഈ ലിസ്റ്റിൽ ബിഗിൽ നേടിയ സ്ഥാനം.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.