ദളപതി വിജയ് നായകനായ ആറ്റ്ലി ചിത്രം ബിഗിൽ ഇപ്പോൾ 250 കോടിയുടെ ആഗോള കളക്ഷനും പിന്നിട്ടു തമിഴ് സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. തുടർച്ചയായി മൂന്നു ചിത്രങ്ങൾ 250 കോടി ക്ലബിൽ എത്തിയതോടെ വിജയ് എന്ന നടന്റെ താര മൂല്യവും വലിയ രീതിയിൽ ഉയർന്നു കഴിഞ്ഞു. തെരി, മെർസൽ എന്നിവക്ക് ശേഷം ബിഗിലും വമ്പൻ ഹിറ്റായതോടെ സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ താരമൂല്യം ഉള്ള സംവിധായകനായി ആറ്റ്ലിയും മാറി. പ്രമേയം കൊണ്ട് കൂടി വ്യത്യസ്തത പുലർത്തിയ ബിഗിൽ, വിജയ് എന്ന നടനെ മാത്രം ഫോക്കസ് ചെയ്യാതെ അതിലെ സ്ത്രീ കഥാപാത്രങ്ങൾക്കും അർഹമായ പ്രാധാന്യം ആണ് നൽകിയത്. വനിതാ ഫുട്ബോൾ ടീം കോച്ച് ആയി വിജയ് എത്തിയ ഈ ചിത്രത്തിൽ വനിതാ ഫുട്ബോൾ താരങ്ങൾ ആയി അഭിനയിച്ച എല്ലാ നടിമാരും മികച്ച പ്രകടനമാണ് നൽകിയത്.
ഇപ്പോഴിതാ ഇതിലെ തെൻട്രൽ എന്ന കഥാപാത്രം അവതരിപ്പിച്ച അമൃത അയ്യർ ആ ചിത്രത്തിലെ ഒരുപാട് ടേക്ക് പോയ ഒരു സീൻ താൻ എങ്ങനെയാണു പൂർത്തിയാക്കിയത് എന്ന് വെളിപ്പെടുത്തി മുന്നോട്ടു വന്നിരിക്കുകയാണ്. ഒരുപാട് തവണ എടുക്കേണ്ടി വന്ന ആ രംഗം വിജയ്‌യുടെ സഹായത്തോടെ ആണ് പൂർത്തിയാക്കിയത് എന്ന് പറയുകയാണ് അമൃത. ചിത്രത്തിലെ ഒരു ആശുപത്രി രംഗത്തിൽ വിജയ് സാറിനെ ചീത്ത പറയുന്നത് ആയിരുന്നു താൻ ചെയ്യേണ്ടത് എന്നും എന്നാല്‍ അദ്ദേഹത്തെ ചീത്ത പറയാന്‍ തനിക്കു മനസ്സ് വന്നില്ല എന്നും അമൃത പറയുന്നു .
ഇത് മനസ്സിലാക്കിയ വിജയ് കണ്ണടച്ച് പിടിച്ചപ്പോൾ ആണ് തനിക്കു ആ രംഗം പൂർത്തിയാക്കാൻ സാധിച്ചത് എന്നും അമൃത അയ്യർ പറഞ്ഞു. സിനിമയില്‍ കാണുന്നതില്‍ കൂടുതല്‍ അദ്ദേഹത്തെ ചീത്ത പറയുന്ന രംഗമുണ്ട് എന്നും എന്നാൽ ഭാഗ്യത്തിന് ആ രംഗം ഡിലീറ്റ് ചെയ്തു കളഞ്ഞു എന്നും അമൃത വെളിപ്പെടുത്തി. സിനിമയുടെ വര്‍ക് ഷോപ്പിനു മുമ്പേ താൻ ഫുട്ബോൾ പരിശീലിക്കാൻ ആരംഭിച്ചത് കൊണ്ടാണ് സിനിമയിൽ അത് നന്നായി ചെയ്യാൻ കഴിഞ്ഞത് എന്നും അമൃത പറയുന്നു. ചിത്രത്തില്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ആയാണ് അമൃത അഭിനയിച്ചത്.
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' എന്ന റൊമാൻ്റിക്…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
This website uses cookies.