കോവിഡ് മൂന്നാം തരംഗം ആഞ്ഞടിച്ചതോടെ ഒട്ടേറെ വമ്പൻ ചിത്രങ്ങളാണ് റിലീസ് മാറ്റി വെച്ചതും പുതിയ ഡേറ്റുകൾ തേടി പോയതും. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്കു ഭാഷകളിലെ ഒക്കെ ചിത്രങ്ങൾ അങ്ങനെ റിലീസ് മാറ്റുകയും പുതിയ ഡേറ്റുകൾ പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രമായ, എസ് എസ് രാജമൗലിയുടെ ആർ ആർ ആർ എന്ന ചിത്രം ജനുവരിയിൽ നിന്നും മാറ്റി, ഇപ്പോൾ രണ്ടു തീയതികളാണ് ആലോചിക്കുന്നത്. ഒന്നുകിൽ മാർച്ച് മാസം അവസാനമോ അല്ലെങ്കിൽ ഏപ്രിൽ മാസം അവസാനമോ ചിത്രം റിലീസ് ചെയ്യാൻ ആണ് അവർ ആലോചിക്കുന്നതു. പക്ഷെ ഈ വരുന്ന ഏപ്രിൽ മാസത്തിൽ സിനിമാ പ്രേമികൾ കാണാൻ പോകുന്നത്, ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് യുദ്ധമായിരിക്കും എന്നാണ് സൂചന.
ദളപതി വിജയ് നായകനാവുന്ന ബീസ്റ്റ്, റോക്കിങ് സ്റ്റാർ യാഷ് നായകനായി എത്തുന്ന കെ ജി എഫ് 2 , ബോളിവുഡിന്റെ സൂപ്പർ താരം മിസ്റ്റർ പെർഫെക്ഷനിസ്റ് ആമിർ ഖാൻ നായകനായി എത്തുന്ന ലാൽ സിങ് ചദ്ദ ഇനീ ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ ഏപ്രിൽ പകുതിയോടെ ഒരുമിച്ചു റിലീസ് ചെയ്യാനുള്ള തീരുമാനത്തിലാണ് ഈ ചിത്രങ്ങളുടെ അണിയറ പ്രവർത്തകർ എന്നാണ് സൂചന. നെൽസൺ ദിലീപ്കുമാർ ഒരുക്കിയ ചിത്രമാണ് ബീസ്റ്റ്. അതുപോലെ പ്രശാന്ത് നീൽ ഒരുക്കിയ കെ ജി എഫ് 2 ഇന്ത്യൻ സിനിമ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ്. ആമിർ ഖാൻ ചിത്രമായ ലാൽ സിങ് ചദ്ദ ക്ലാസിക് ഹോളിവുഡ് ചിത്രമായ ഫോറെസ്റ്റ് ഗംബിന്റെ റീമേക് ആണ്. വമ്പൻ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ഈ ചിത്രങ്ങൾ മെഗാ റിലീസ് ആണ് ലക്‌ഷ്യം വെക്കുന്നതും. അത്കൊണ്ട് തന്നെ ആ കാര്യത്തിലും വലിയ മത്സരമായിരിക്കും നടക്കാൻ പോകുന്നത് എന്ന് ചുരുക്കം. ഇത്രയും വലിയ ചിത്രങ്ങൾ ഒരുമിച്ചു റിലീസ് ചെയ്യാൻ പോകുന്നത്, ഇന്ത്യയിൽ ഇത് ആദ്യമായാണ് എന്നതാണ് ഏറ്റവും വല്യ കൗതുകം. കോവിഡ് കാരണമാണ് ഇങ്ങനെ ഒരു അവസ്ഥ അണിയറ പ്രവർത്തകർക്ക് വന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.