ഏഷ്യാനെറ്റിന്റെ വമ്പൻ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ രണ്ടാം സീസണിലൂടെ വലിയ ശ്രദ്ധ നേടിയ ഒരു വ്യക്തിയാണ് ഡോക്ടർ രജിത് കുമാർ. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ അവതാരകനായി എത്തുന്ന ഈ ഷോയുടെ രണ്ടാം സീസണിലെ ഏറ്റവും ജനപ്രിയനായ ഒരു മത്സരാർത്ഥിയായിരുന്നു രജിത് കുമാർ. അധ്യാപകൻ കൂടിയായ അദ്ദേഹം റിയാലിറ്റി ഷോയിൽ നിന്ന് പുറത്തായപ്പോൾ വലിയ രീതിയിലുള്ള പ്രേക്ഷക പ്രതികരണമാണ് ഉണ്ടായത്. കോവിഡ് വ്യാപനം മൂലം ബിഗ് ബോസ് സീസണ് 2 പൂർത്തീകരിക്കാൻ സാധിക്കാതെ അവസാനിപ്പിച്ചു എങ്കിലും സോഷ്യൽ മീഡിയയിൽ കുറെ നാൾ കൂടി രജിത് കുമാർ തരംഗം തുടർന്നു. ഇപ്പോഴിതാ മാസങ്ങൾക്ക് ശേഷം ഒരിക്കൽ കൂടി രജിത് കുമാർ എന്ന പേര് ഇന്ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്.
ഡോക്ടർ രജിത് കുമാർ നായകനാവുന്ന ഒരു സിനിമ വരികയാണ്. സ്വപ്ന സുന്ദരി എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് ദീപാവലി പ്രമാണിച്ചു റീലീസ് ചെയ്തു കഴിഞ്ഞു. മാസ്സ് ലുക്കിൽ, മീശ പിരിച്ചു, വെള്ള ഷർട്ടും മുണ്ടും കൂളിംഗ് ഗ്ലാസ്സും ധരിച്ചു ബുള്ളറ്റിൽ ഇരിക്കുന്ന ഡോക്ടർ രജിത് കുമാറാണ് ഈ പോസ്റ്ററിന്റെ ഹൈലൈറ്റ്. കെ ജെ ഫിലിപ്പ് സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഷാജു സി ജോർജ് ആണ്. റോയിട്ട- സനൂപ് എന്നിവർ ചേർന്ന് ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഗ്രെയ്‌സനും സംഗീതമൊരുക്കുന്നത് അജിത് സുകുമാരൻ, ഹംസ കുന്നതേരി, വിഷ്ണു മോഹനകൃഷ്‌ണൻ, ഫെമിൻ ഫ്രാൻസിസ് എന്നിവർ ചേർന്നുമാണ്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.