മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെ വലിയ പ്രേക്ഷക ശ്രദ്ധ നേടിയ ആളാണ് റോബിൻ. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ റോബിൻ, ബിഗ് ബോസിലൂടെ ജനപ്രീതി നേടിയതിന് ശേഷം സിനിമയിലും സജീവമാകാനുള്ള ഒരുക്കത്തിലാണ്. റോബിനെ നായകനാക്കി പുതിയ ചിത്രങ്ങൾ വരെ കുറച്ചു നാൾ മുൻപ് പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ റോബിൻ സംവിധായകനാകാൻ പോവുകയാണെന്ന വാർത്തകളാണ് വരുന്നത്. റോബിൻ തന്നെയാണ് ഈ വിവരങ്ങൾ മാധ്യമ പ്രവർത്തകരോട് പങ്ക് വെച്ചത്. ചെറുതാണെങ്കിലും ഏറെ പ്രത്യേകതകൾ ഉള്ള ഒരു ചിത്രമായിരിക്കും ഇതെന്നും, അതിന്റെ ജോലികളിലാണ് താനിപ്പോഴെന്നും റോബിൻ പറയുന്നു. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി എന്നും റോബിൻ അറിയിച്ചു. സിനിമാ രംഗത്ത് ഏറെ കഷ്ടപെട്ടിട്ടുള്ള ഒരു സാധാരണക്കാരൻ എന്ന നിലയിൽ സ്വന്തമായി എന്തെങ്കിലും ചെയ്യാനുള്ള ശ്രമം കൂടിയാണ് ഈ ചിത്രമെന്നും റോബിൻ പറയുന്നു.
അത്കൊണ്ട് തന്നെ വെല്ലുവിളി നിറഞ്ഞ ഏതെങ്കിലും ഒരു പ്രമേയം ചെയ്യണമെന്നുണ്ടായിരുന്നു എന്നും റോബിൻ വിശദീകരിച്ചു. റോബിൻ വിവാഹം കഴിക്കാൻ പോകുന്ന നടിയും അവതാരകയുമായ ആരതി പൊടി ആയിരിക്കും ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുകയെന്നും റോബിൻ വെളിപ്പെടുത്തി. തിരുവനന്തപുരം മുതൽ ചെന്നൈ വരെയുള്ള 800 കിലോമീറ്റർ ഒരു ചിത്രത്തിനായി മുഴുവനായി കവർ ചെയ്യുക എന്നത് ചിലപ്പോൾ ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായി കാണാൻ സാധ്യതയുള്ള ഒരു പ്രത്യേകതയാവാമെന്നും റോബിൻ പറയുന്നു. സാധാരണ പ്രേക്ഷകർക്ക് ഇഷ്ടപെടുന്ന ഒരു ചിത്രമായി ഇത് മാറട്ടെയെന്നും റോബിൻ പ്രത്യാശ പ്രകടിപ്പിച്ചു. ഒരു ഡോക്ടർ കൂടിയായ റോബിൻ, ആരതിയുമായുള്ള തന്റെ വിവാഹം അടുത്ത വർഷമായിരിക്കുമെന്നും നേരത്തെ വെളിപ്പെടുത്തിയിരുന്നു.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ പുറത്ത്.…
This website uses cookies.