ഈ വരുന്ന സെപ്റ്റംബർ ഏഴിന് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി തന്റെ അറുപത്തിയേഴാം ജന്മദിനം ആഘോഷിക്കുകയാണ്. മമ്മൂട്ടിയുടെ ജന്മദിനം ആഘോഷിക്കാൻ ആരാധകർ തയ്യാറെടുക്കുമ്പോൾ ഇപ്പോൾ ചിത്രീകരണം നടക്കുന്ന മമ്മൂട്ടി ചിത്രങ്ങളുടെ അണിയറ പ്രവർത്തകരും അതുപോലെ ഇനി വരാൻ പോകുന്ന മമ്മൂട്ടി ചിത്രങ്ങളുടെ അണിയറ പ്രവർത്തകരും മമ്മൂട്ടി ആരാധകർക്കായി ജന്മദിന സർപ്രൈസുകൾ ഒരുക്കാനുള്ള തയാറെടുപ്പിലാണ്. മമ്മൂട്ടി ചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടീസർ, അല്ലെങ്കിൽ പുതിയ ചിത്രങ്ങളുടെ അനൗൺസ്‌മെന്റ് എന്നിവയാണ് പ്രതീക്ഷിക്കപ്പെടുന്നത്. അമൽ നീരദ് ഒരുക്കാൻ പോകുന്ന ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിനെ കുറിച്ചുള്ള എന്തെങ്കിലും പ്രഖ്യാപനം ആണ് പ്രതീക്ഷിക്കപ്പെടുന്ന ഒരു സർപ്രൈസ്. അതിന്റെ സൂചന അവർ തന്നു കഴിഞ്ഞു.
പിന്നീട് പ്രതീക്ഷിക്കപ്പെടുന്നത് ഓഗസ്റ്റ് സിനിമാസ് നിർമ്മിക്കാൻ പോകുന്ന കുഞ്ഞാലി മരക്കാരെ സംബന്ധിക്കുന്ന എന്തെങ്കിലും വിവരങ്ങൾ ആണ്. അതല്ലാതെ കേൾക്കുന്ന ഒരു റിപ്പോർട്ട്, തമിഴ് ചിത്രമായ തനി ഒരുവന്റെ രണ്ടാം ഭാഗത്തിൽ മമ്മൂട്ടി വില്ലനായി എത്തുമെന്നും, അതിന്റെ ഒഫീഷ്യൽ അനൗൺസ്‌മെന്റ് ഉണ്ടാകും എന്നാണ്. ഇത് കൂടാതെ ചിത്രീകരണത്തിലിരിക്കുന്ന മാമാങ്കം, മധുര രാജ, യാത്ര എന്നീ ചിത്രങ്ങളുടെ ഏതെങ്കിലും ജന്മദിന സ്പെഷ്യൽ ടീസറോ , ഫസ്റ്റ് ലുക്ക് പോസ്റ്ററുകളോ ആണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കുട്ടനാടൻ ബ്ലോഗിലെ വീഡിയോ സോങ്ങും ശ്യാമ പ്രസാദ് ചിത്രമായ ആളോഹരി ആനന്ദത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും പ്രതീക്ഷിക്കുന്നവരും കുറവല്ല. ഇനി ഇതൊന്നുമല്ലാതെ മറ്റേതെങ്കിലും കിടിലൻ സർപ്രൈസ് കൊണ്ട് മമ്മൂട്ടി ഞെട്ടിക്കുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. മമ്മൂട്ടിയുടെ കഴിഞ്ഞ ജന്മദിനത്തിന് പ്രഖ്യാപിച്ച ചിത്രം ആയിരുന്നു അബ്രഹാമിന്റെ സന്തതികൾ. ഷാജി പാടൂർ ഒരുക്കിയ ആ ചിത്രം ആണ് മമ്മൂട്ടിയുടെ ഈ വർഷത്തെ ഏക ബോക്സ് ഓഫീസ് വിജയം എന്നതും ശ്രദ്ധേയമാണ്.
മലയാള സിനിമാ ലോകത്തു പ്രതിഭാധനന്മാരായ നൂറിൽപ്പരം കലാകാരന്മാരുടെ മികച്ച പ്രകടനങ്ങൾ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺ വാക്കിലൂടെ നാളെ…
പ്രശസ്ത പരസ്യചിത്ര സംവിധായകൻ വിനോദ് എ.കെ. ആദ്യമായി സംവിധാനം ചെയ്യുന്ന "മൂൺ വാക്" മെയ് 30 നു പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ലിജോ ജോസ് പെല്ലിശേരിയും ലിസ്റ്റിൻ സ്റ്റീഫനും പ്രേക്ഷകരിലേക്കെത്തിക്കുന്ന മൂൺ വാക്ക് എന്ന ചിത്രത്തിന്റെ വേവ് കോണ്ടെസ്റ്റിൽ പങ്കെടുത്ത് നാളത്തെ താരമാകാനും…
രഞ്ജിത്ത് സജീവ്, ജോണി ആന്റണി,സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്നീ ചിത്രങ്ങൾക്ക്…
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, മലയാള ചലച്ചിത്രമേഖലയിലെ ഏറ്റവും മികച്ച സംഗീതസംവിധായകരിൽ ഒരാളായി മാറിയിരുക്കുകയാണ് ജേക്സ് ബിജോയ്. ടൊവിനോ തോമസിനെ കേന്ദ്ര…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഇപ്പോൾ തിയറ്ററുകളിൽ ട്രെൻഡിങ്ങായി മുന്നേറുകയാണ്. ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട്…
This website uses cookies.