റോഷൻ ആൻഡ്രൂസ് ഒരുക്കിയ പുതിയ ചിത്രമായ കായംകുളം കൊച്ചുണ്ണി വമ്പൻ ബോക്സ് ഓഫീസ് കളക്ഷൻ നേടി മുന്നേറുകയാണ്. ഒരാഴ്ച കൊണ്ട് ലോകമെമ്പാടുനിന്നും നാല്പത്തിരണ്ടു കോടി കളക്ഷൻ നേടിയ ഈ ചിത്രം തീയേറ്ററുകളിൽ ഇപ്പോഴും ഓളം തീർക്കുകയാണ്. കായംകുളം കൊച്ചുണ്ണി എന്ന നായക വേഷത്തിൽ നിവിൻ പോളി എത്തിയപ്പോൾ ഇരുപതു മിനിറ്റോളം നീണ്ട അതിഥി വേഷത്തിൽ ഇത്തിക്കര പക്കി ആയി മലയാള സിനിമയുടെ താര ചക്രവർത്തി മോഹൻലാലും എത്തിയിരുന്നു. മോഹൻലാലിൻറെ സാന്നിധ്യം ആണ് ഈ ചിത്രത്തെ ഇത്ര ഗംഭീര വിജയത്തിൽ എത്തിക്കുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നതും. ഇത്തിക്കര പക്കി ആയി അതിഗംഭീര പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്. മോഹൻലാലിനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല എന്നാണ് സംവിധായകൻ റോഷൻ ആൻഡ്രൂസ് പറയുന്നത്.
കാരണം, ഈ കഥാപാത്രം ചെയ്യാൻ മലയാളത്തിലെ ഉൾപ്പെടെ പല പ്രമുഖ താരങ്ങളെയും സമീപിച്ചിരുന്നു എങ്കിലും നിവിൻ പോളിയെ പോലെ ഒരു യുവ താരം നായകനാവുന്ന ചിത്രത്തിൽ അതിഥി വേഷം ചെയ്യാൻ പലരും തയ്യാറായില്ല എന്ന് റോഷൻ ആൻഡ്രൂസ് പറയുന്നു. എന്നാൽ മോഹൻലാൽ എന്ന മഹാനടൻ യാതൊരു ഈഗോ പ്രോബ്ളവും ഇല്ലാതെ ആ കഥ കേൾക്കുകയും കഥാപാത്രത്തിന്റെ മെറിറ്റ് അറിഞ്ഞു കൊണ്ട് തന്നെ അത് ചെയ്യാൻ സമ്മതിക്കുകയുമായിരുന്നു. ആദ്യം താൻ കഥ പറഞ്ഞത് ആന്റണി പെരുമ്പാവൂരിനോട് ആയിരുന്നു എന്നും അതിനു ശേഷം ആന്റണി വഴിയാണ് മോഹൻലാലിലേക്കു എത്തിയത് എന്നും റോഷൻ ആൻഡ്രൂസ് പറഞ്ഞു. മോഹൻലാൽ ഈ ചിത്രം ചെയ്യാൻ സമ്മതം മൂളിയപ്പോൾ താനും നിവിനും സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ചു നൃത്തം ചെയ്യുകയായിരുന്നു എന്നും റോഷൻ വെളിപ്പെടുത്തി. ചിത്രത്തിലെ ലാലേട്ടന്റെ ആക്ഷൻ രംഗം നിവിന്റെ നിർദേശപ്രകാരം പിന്നീട് ചേർത്തതാണ് എന്നും മോഹൻലാൽ ആരാധകർക്ക് ആവേശമാകണം ഇത്തിക്കര പക്കി എന്ന കഥാപാത്രമെന്നത് നിവിന്റെ വലിയ ആഗ്രഹമായിരുന്നു എന്നും റോഷൻ കൂട്ടിച്ചേർത്തു.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.