സൂപ്പർ ഹിറ്റ് സംവിധായകൻ ബേസിൽ ജോസെഫ് ഒരുക്കിയ മിന്നൽ മുരളി എന്ന സൂപ്പർ ഹീറോ ചിത്രം വലിയ രീതിയിൽ ആണ് സ്വീകരിക്കപ്പെട്ടത്. ടോവിനോ തോമസ്, ഗുരു സോമസുന്ദരം എന്നിവർ അഭിനയിച്ച ഈ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ് ഫ്ലിക്സിൽ നേരിട്ട് റിലീസ് ചെയ്ത മലയാള ചിത്രമാണ്. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ്. മിന്നൽ മുരളി എന്ന സൂപ്പർ ഹീറോ ആയി ഗംഭീര പ്രകടനമാണ് ടോവിനോ തോമസ് ഈ ചിത്രത്തിൽ കാഴ്ച വെച്ചത്. വലിയ പാൻ ഇന്ത്യൻ ശ്രദ്ധ നേടിയെടുക്കാൻ ഈ ചിത്രം ടോവിനോയെ സഹായിക്കുകയും ചെയ്തു. എന്നാൽ ഈ ചിത്രം ചെയ്യാൻ തനിക്കു വന്ന മറ്റു ചില വമ്പൻ അന്യ ഭാഷ ചിത്രങ്ങൾ ടോവിനോക്കു വേണ്ടെന്നു വെക്കേണ്ടി വന്നിരുന്നു. അത് ഏതൊക്കെയാണെന്ന് കേൾക്കുമ്പോൾ ആണ് പ്രേക്ഷകർ ഞെട്ടുന്നതു.
ആമിര്‍ ഖാന്‍ നായകനാവുന്ന ബോളിവുഡ് ചിത്രം ലാല്‍ സിംഗ് ഛദ്ദ, തല അജിത്തിന്‍റെ തിയറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമായ വലിമൈ എന്നിവയാണ് മിന്നല്‍ മുരളിക്കുവേണ്ടി ടൊവീനോയ്ക്ക് ഒഴിവാക്കേണ്ടിവന്ന പ്രോജക്റ്റുകള്‍. ഈ രണ്ട് ചിത്രങ്ങളുടെയും ഭാഗമാവണമെന്ന് തനിക്ക് ഏറെ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും, മിന്നൽ മുരളിക്ക് വേണ്ടി ഒഴിവാക്കേണ്ടി വരികയായിരുന്നുവെന്ന് ക്ലബ്ബ് എഫ്എമ്മിനു നല്‍കിയ അഭിമുഖത്തില്‍ ടൊവീനോ തോമസ് വെളിപ്പെടുത്തി. ആമിർ ഖാൻ ചിത്രത്തിൽ ഒരു സൗത്ത് ഇന്ത്യൻ കഥാപാത്രം ആയിരുന്നു എന്നും, അതുപോലെ അജിത് ചിത്രത്തിലെ പ്രധാന വില്ലൻ വേഷത്തിലേക്കാണ് വിളിച്ചതെന്നും ടോവിനോ പറയുന്നു. ആഷിഖ് അബു ഒരുക്കിയ നാരദൻ ആണ് ടോവിനോ തോമസിന്റെ പുതിയ റിലീസ്.
ഫോട്ടോ കടപ്പാട്: ട്വിറ്റർ
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.