ഈ ജൂൺ മാസത്തിൽ തീയേറ്ററുകളിൽ ഒട്ടേറെ വമ്പൻ ചിത്രങ്ങളാണ് റിലീസ് ചെയ്യാൻ പോകുന്നത്. സിനിമ പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന പല പല ചിത്രങ്ങൾ വ്യത്യസ്ത ഭാഷകളിലായി ഈ മാസം റിലീസ് ചെയ്യും. എന്നാൽ ഇത്തവണ, ജൂണിൽ ഒടിടി പ്ലാറ്റ്‌ഫോമുകളിലും പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളാണ് വരുന്നത്. അതിൽ നേരിട്ടുള്ള ഒടിടി റിലീസ് മുതൽ, തീയേറ്ററിൽ വന്ന ചിത്രങ്ങളുടെ സ്ട്രീമിങ് വരെയുൾപ്പെടും. അങ്ങനെ ഈ മാസമാദ്യം തന്നെയെത്തിയ മലയാള ചിത്രമാണ് പൃഥ്വിരാജ് സുകുമാരൻ നായകനായ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ജനഗണമന. നെറ്റ്ഫ്ലിക്സിൽ ഇന്നലെ രാത്രി മുതൽ തന്നെ ഈ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു. അതുപോലെ ആമസോൺ പ്രൈമിൽ പ്രദർശനം ആരംഭിച്ച വമ്പൻ ചിത്രമാണ് കെ ജി എഫ് 2 . ബോക്സ് ഓഫീസിൽ ആയിരം കോടി കളക്ഷൻ നേടിയ ഈ ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകർ കാത്തിരുന്ന ചിത്രം കൂടിയാണ്.
ജിസ് ജോയ് സംവിധാനം ചെയ്ത ഇന്നലെ വരെ എന്ന മലയാള ചിത്രം നേരിട്ടുള്ള റിലീസായി സോണി ലൈവിലാണ് എത്തുന്നത്. ജൂൺ ഒൻപതിന് റിലീസ് ചെയ്യുന്ന ഈ ചിത്രത്തിൽ ആസിഫ് അലി, ആന്റണി വർഗീസ് എന്നിവരാണ് പ്രധാന വേഷം ചെയ്യുന്നത്. തീയേറ്ററിൽ റിലീസ് ചെയ്തു വലിയ പ്രേക്ഷക പ്രീതി നേടിയ അനൂപ് മേനോൻ ചിത്രമായ 21 ഗ്രാംസ് ജൂൺ പത്തിന് ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്യും. മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ, സിബിഐ സീരിസിലെ അഞ്ചാം ചിത്രമായ സിബിഐ 5 ദി ബ്രെയിൻ എന്ന ചിത്രം തീയേറ്റർ റിലീസിന് ശേഷമുള്ള ഒടിടി സ്ട്രീമിങ്ങുമായി ജൂൺ പന്ത്രണ്ടിന് നെറ്റ്ഫ്ലിക്സിലാണ് വരുന്നതെങ്കിൽ, ശിവകാർത്തികേയന്റെ സൂപ്പർ തമിഴ് ചിത്രം ഡോൺ ജൂൺ പത്തിന് തന്നെ നെറ്റ്ഫ്ലിക്സിലെത്തും. അജയ് ദേവ്‌ഗൺ- അമിതാബ് ബച്ചൻ ടീമിന്റെ റൺവേ 34 ജൂൺ ഇരുപത്തിനാലിനാണ് ആമസോൺ പ്രൈമിലെത്തുക. ഇത് കൂടാതെ ജോ ആൻഡ് ജോ. ജാക്ക് ആൻഡ് ജിൽ, തുടങ്ങിയ ചിത്രങ്ങളും ജൂണിൽ ആമസോൺ പ്രൈമിലെത്തുമെന്നു വാർത്തകളുണ്ട്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.