Peranbu Movie
മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന ചെയ്യുന്ന ചിത്രമാണ് ‘പേരൻപ്’. തങ്ക മീൻകൾ എന്ന ചിത്രത്തിലൂടെ നാഷണൽ അവാർഡ് കരസ്ഥമാക്കിയ സംവിധായകൻ കൂടിയാണ് റാം. അന്താരാഷ്ട്ര ലെവലിൽ സൗത്ത് ഇന്ത്യൻ സിനിമയ്ക്ക് ഏറെ അഭിമാനിക്കാവുന്ന ഒരു ചിത്രമാണ് പേരൻപ്. അഞ്ജലിയാണ് മമ്മൂട്ടിയുടെ നായികയായി ചിത്രത്തിൽ വേഷമിടുന്നത്. ചിത്രത്തിന്റെ വേൾഡ് പ്രീമിയർ റൊട്ടേർഡമിൽ വെച്ചു നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഈ വർഷം ജനുവരിയിൽ നടക്കുകയുണ്ടായി. മമ്മൂട്ടി എന്ന നടന്റെ പ്രകടനത്തെ പ്രശംസിച്ചും ഒരുപാട്പേർ മുന്നോട്ട് വന്നിരുന്നു. ജൂണ് മാസം ഏഷ്യൻ പ്രീമിയർ ചൈനയിലെ ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നടക്കുകയുണ്ടായി. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ നിന്നുള്ള മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ പ്രതീക്ഷകളെ വാനോളം ഉയർത്തിയത്. മമ്മൂട്ടിയുടെ അമുധവൻ എന്ന കഥാപാത്രത്തെ കേന്ദ്രികരിച്ചുകൊണ്ടുള്ള ടീസറും പ്രേക്ഷകർ ഇരുകൈയും നീട്ടിസ്വീകരിച്ചിരുന്നു.
പേരൻപ് തമിഴിലും, മലയാളത്തിലുമായി റിലീസിനായി ഒരുങ്ങുന്ന ഈ അവസരത്തിൽ ചൈനയിൽ ചിത്രം റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചൈനയിലെ നിർമ്മാണ കമ്പനി രംഗത്തെത്തിയിട്ടുണ്ട്. ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിലെ പ്രദർശനമാണ് ഇതിന് കാരണമായത്, സാമ്പത്തിക കാര്യങ്ങൾ ഒന്നും തന്നെ തീരുമാണിച്ചിട്ടിലാത്ത ഈ സാഹചര്യത്തിൽ ഔദ്യോഗികമായി എല്ലാവരെയും അറിയിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സൂചിപ്പിച്ചിരിക്കുന്നത്. അങ്ങനെയെങ്കിൽ ചൈനയിലെ റിലീസ് ചെയ്യുന്ന ആദ്യ തമിഴ് ചിത്രം കൂടിയാവും ‘പേരൻപ്’. കഴിഞ്ഞ വർഷം ആമിർ ഖാന്റെ സൂപ്പർഹിറ്റ് ചിത്രമായ ദങ്കൾ ചൈനയിൽ പ്രദർശനത്തിനെത്തിയിരുന്നു.
സിദ്ദിഖ് , സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ മലയാളി താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. തേനി ഈശ്വരാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് സൂര്യ പ്രഥമനാണ്. ശ്രീ രാജലക്ഷ്മി ഫിലിംസിന്റെ ബാനറിൽ തേനപ്പനാണ് ചിത്രം നിർമ്മിക്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.