പ്രശസ്ത സംവിധായകൻ സിദ്ദിഖ് കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ പുതിയ ചിത്രമാണ് ബിഗ് ബ്രദർ. സിദ്ദിഖ് തന്നെ രചനയും നിർവഹിച്ച ഈ ചിത്രം കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെ മികച്ച പ്രദർശന വിജയം നേടിയാണ് മുന്നേറുന്നത്. മോഹൻലാലിനൊപ്പം ഒരു വലിയ താര നിരയണിനിരക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ 4 ദിവസത്തെ വേൾഡ് വൈഡ് ഗ്രോസ് പത്തു കോടി രൂപയ്ക്കു മുകളിലാണ്. മാത്രമല്ല റിലീസിന് മുൻപ് തന്നെ 21 കോടി രൂപയുടെ ബിസിനസ് ആണ് ഈ സിദ്ദിഖ്- മോഹൻലാൽ ചിത്രം സ്വന്തമാക്കിയത്. ചിത്രത്തോടൊപ്പം തന്നെ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത് ബിഗ് ബ്രദർ മൂവി കോണ്ടെസ്റ് ആണ്.
ഇതിൽ പങ്കെടുത്ത ഒട്ടേറെ പേരുടെ പെർഫോമൻസ് വീഡിയോകൾ ഇപ്പോൾ വലിയ രീതിയിലാണ് സോഷ്യൽ മീഡിയയിൽ പ്രചാരം നേടുന്നത്. ഇതിൽ പങ്കെടുക്കാൻ ചെയ്യേണ്ടത് ഇത്ര മാത്രം. നിങ്ങളുടെ ബിഗ് ബ്രദറുമൊത്തുള്ള ഒരു മിനിറ്റിൽ കൂടുതൽ ദൈർഖ്യമില്ലാത്ത ഒരു പെർഫോമൻസ് വീഡിയോ ബിഗ് ബ്രദർ മൂവി ഒഫീഷ്യൽ ഫേസ്ബുക് പേജിലേക്ക് മെസ്സജ് ആയി അയക്കുക. അത് ഡാൻസ് ആവാം, പാട്ടാവാം. നിങ്ങൾ അയച്ചു കൊടുക്കുന്ന വീഡിയോകൾ ബിഗ് ബ്രദർ മൂവി ഒഫീഷ്യൽ ഫേസ്ബുക് പേജിൽ ഇടുകയും അതിൽ ഏറ്റവും കൂടുതൽ വ്യൂസ് കിട്ടുന്ന വീഡിയോയിലെ മത്സരാർത്ഥികൾക്ക് മോഹൻലാലിന്റെ വക ഒരു ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക. ഇതിനോടകം ഒട്ടേറെ പെർഫോമൻസ് വീഡിയോകളാണ് ബിഗ് ബ്രദർ ഒഫീഷ്യൽ പേജിലൂടെ പുറത്തു വന്നതും പ്രേക്ഷകരുടെ കയ്യടി നേടിയതും.
നിങ്ങളുടെ പെർഫോമൻസ് വീഡിയോ മെസ്സേജ് ആയി അയക്കുന്നതിനൊപ്പം തന്നെ നിങ്ങളുടെ പേരും മൊബൈൽ നമ്പറും നിർബന്ധമായും കൂടെ ചേർക്കാൻ മറക്കാതിരിക്കുക. ജനുവരി 30, 10 am വരെ വീഡിയോകൾ അയക്കാൻ സമയമുണ്ട്. ഒന്നിൽ കൂടുതൽ പേർക്ക് ഒരേ വീഡിയോ വ്യൂസ് ആണ് ലഭിക്കുന്നതെങ്കിൽ നറുക്കെടുപ്പിലൂടെ ആയിരിക്കും വിജയികളെ തെരഞ്ഞെടുക്കുക എന്നും ഫെബ്രുവരി 6 വരെ ലഭിക്കുന്ന മൊത്തം വ്യൂസ് കണക്കിലെടുത്തായിരിക്കും ഫെബ്രുവരി 7 നു വിജയിയെ പ്രഖ്യാപിക്കുന്നത് എന്നും അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.