മാസ്റ്റർ ഡയറക്ടർ സിദ്ദിഖ് രചന നിർവഹിച്ചു സംവിധാനം ചെയ്ത ബിഗ് ബ്രദർ ഇന്ന് ലോകം മുഴുവൻ പ്രദർശനം ആരംഭിച്ചു. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തിയ ഈ ബിഗ് ബജറ്റ് ചിത്രം ഇന്ന് രാവിലെ എട്ടു മണി മുതൽ ആണ് കേരളത്തിൽ ഫാൻസ് ഷോകളോടെ പ്രദർശനം തുടങ്ങിയത്. നൂറിൽ അധികം ഫാൻസ് ഷോകളാണ് ഈ ചിത്രത്തിന് കേരളത്തിൽ ഉടനീളം ആരാധകർ ഒരുക്കിയിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ പകുതി കഴിയുമ്പോൾ ഗംഭീര റിപ്പോർട്ടാണ് ലഭിക്കുന്നത്. ഈ വർഷത്തെ മലയാളത്തിലെ ആദ്യത്തെ വമ്പൻ വിജയം അഞ്ചാം പാതിരാ എടുത്തെങ്കിലും ഈ വർഷത്തെ രണ്ടാം ബ്ലോക്ക്ബസ്റ്റർ എന്ന സ്ഥാനം ബിഗ് ബ്രദർ നേടും എന്നാണ് ഇന്റർവെൽ ആകുമ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സച്ചിദാനന്ദൻ എന്ന മോഹൻലാൽ കഥാപാത്രത്തിന് ചുറ്റുമാണ് ഈ ചിത്രം വികസിക്കുന്നത്. പതിവ് ശൈലിയിൽ നിന്ന് മാറി ആക്ഷന് പ്രാധാന്യം നൽകി സിദ്ദിഖ് ഒരുക്കിയ ഈ ചിത്രത്തിന്റെ ആദ്യ പകുതിയിൽ സിദ്ദിഖ് ചിത്രങ്ങളിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന തമാശകളും കുടുംബ മുഹൂർത്തങ്ങളും ഉണ്ടെന്നതും പ്രേക്ഷകരെ പിടിച്ചിരുത്തുന്നു. ആരാധകരെ ഏറെ ആവേശം കൊള്ളിക്കുന്ന ഒരു ഇന്റർവെൽ പഞ്ചോടെ രണ്ടാം പകുതിയിലേക്കു ഉദ്വേഗ ജനകമായ ഒരു കുതിപ്പാണ് ഈ ചിത്രം നടത്തുന്നത്. മോഹൻലാലിനൊപ്പം അനൂപ് മേനോൻ, അർബാസ് ഖാൻ, സർജാണോ ഖാലിദ്, മിർണ്ണ മേനോൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, ഇർഷാദ് തുടങ്ങി ഒരു വലിയ താര നിര തന്നെ അണിനിരക്കുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത് എന്ന സൂചന ആദ്യ പകുതി തന്നെ നമ്മുക്ക് തരുന്നുണ്ട്. കുറച്ചു ത്രില്ലും സസ്‌പെൻസും ഒളിപ്പിച്ചു വെച്ച് കൊണ്ടാണ് സിദ്ദിഖ് ഇത്തവണ കഥ പറഞ്ഞിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.