ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയ വ്യക്തിയാണ് രജിത് കുമാർ. ബിഗ് ബോസ് സീസൺ 2 ൽ മത്സരാർത്ഥിയായി വരുമ്പോൾ ഒട്ടും പരിചിതമല്ലാത്ത വ്യക്തിയായിരുന്നു എല്ലാവർക്കും രജിത് കുമാർ. 70 ദിവസം ഷോയിൽ ഭാഗമായതിന് ശേഷം ലക്ഷകണക്കിന് ആരാധകരേയാണ് അദ്ദേഹം സൃഷ്ട്ടിച്ചത്. ബിഗ് ബോസ് ചരിത്രത്തിൽ തന്നെ ഏറ്റവും അംഗങ്ങളുള്ള ആർമിയും രജിത് കുമാറിന്റെ പേരിലാണ്. പല കാരണങ്ങൾ കൊണ്ട് രജിത്തിനെ അടുത്തിടെ ബിഗ് ബോസിൽ നിന്ന് പുറത്താക്കുകയുണ്ടായി. രജിത് കുമാറിനെ സ്വീകരിക്കുവാൻ വൻ ജനകൂട്ടം എയർപോർട്ടിൽ എത്തിച്ചേർന്നത് വലിയ വിവാദമാണ് കേരളത്തിൽ സൃഷ്ട്ടിച്ചത്. രജിത് കുമാർ ഇപ്പോൾ 2 മലയാള സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ്.
ഒരു ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട വേഷവും രണ്ടാമത്തെ ചിത്രത്തിൽ നായകനായുമായാണ് അദ്ദേഹം വരുന്നത്. അമേരിക്കയിൽ ചിത്രീകരണം ആരംഭിക്കാൻ പോകുന്ന ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടു കഴിഞ്ഞു. അഞ്ജലി എന്ന ചിത്രത്തിലാണ് രജിത് കുമാർ നായക വേഷത്തിൽ പ്രത്യക്ഷപ്പെടുവാൻ ഒരുങ്ങുന്നത്. ആറ്റിങ്ങൽ സ്വദേശികളായ രഞ്ജിത്, മുഹമ്മദ് ഷാ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിലെ മറ്റ് മുൻനിര താരങ്ങളും ചിത്രത്തിൽ ഭാഗമാവുന്നുണ്ട്. ബിഗ് ബോസിലൂടെ ശ്രദ്ധേയനായ പവൻ ജിനോ തോമസും വളരെ പ്രധാനപ്പെട്ട വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറ്റവും കൂടുതൽ നേട്ടം ഉണ്ടായിരിക്കുന്നത് രജിത് കുമാറിന് തന്നെയാണ്. സൂപ്പർതാരങ്ങൾ വെല്ലുന്ന ആരാധക വൃന്ദത്തെയാണ് അദ്ദേഹം സൃഷ്ട്ടിച്ചത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.