ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും വലിയ വാർത്ത ബിഗ് ബിയുടെ രണ്ടാം ഭാഗമാണ്. ഉച്ചയോടെ സംവിധായകൻ അമൽ നീരദ് തന്റെ ഫേസ്‌ബുക്ക് പേജ് വഴിയാണ് ബിഗ് ബിയുടെ രണ്ടാം ഭാഗം അനൗൺസ് ചെയ്തത്. നിമിഷങ്ങൾ കൊണ്ട് മമ്മൂട്ടി ആരാധകരും സിനിമ പ്രേമികളും ഈ വാർത്ത ആഘോഷം ആക്കി.
സിനിമ താരങ്ങളും സംവിധായകരും ബിലാലിന്റെ രണ്ടാം വരവിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇട്ടു. തന്റെ എക്കാലത്തെയും പ്രിയ സിനിമ ബിഗ് ബിയുടെ രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കാൻ ക്ഷമയില്ല എന്നാണ് ദുൽഖർ സൽമാൻ ഫേസ്‌ബുക്ക് പേജ് വഴി പങ്കുവെച്ചത്.
ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ഉറപ്പിച്ചെന്നു നിവിൻ പോളി പോസ്റ്റ് ചെയ്തപ്പോൾ മമ്മൂട്ടി ആരാധകർ ഇറക്കിയ ബിലാൽ ടീസർ പങ്കുവെച്ചാണ് സിദ്ധിക്ക് സന്തോഷം പ്രകടിപ്പിച്ചത്.
കുഞ്ചാക്കോ ബോബൻ, അജു വർഗീസ്, കാർത്തിക മുരളീധരൻ, റിമ കല്ലിങ്കൽ തുടങ്ങിയ താരങ്ങളും മറ്റു സിനിമക്കാരും തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ ബിഗ് ബിയുടെ രണ്ടാം വരവിനെ ആഘോഷമാക്കുകയാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.