മലയാള സിനിമയിൽ ചുരുങ്ങിയ കാലംകൊണ്ട് പ്രശസ്തി നേടിയ തിരക്കഥകൃത്തുകളാണ് വിഷ്ണു ഉണ്ണികൃഷ്ണനും- ബിബിൻ ജോർജും, നാദിർഷ സംവിധാനം ചെയ്ത ‘അമർ അക്ബർ അന്തോണി’ എന്ന ചിത്രത്തിലൂടെയാണ് ഈ കൂട്ടുകെട്ട് പിറവിയെടുക്കുന്നത്. പിന്നീട് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത് നാദിർഷ ചിത്രത്തിന് വേണ്ടി തന്നെയായിരുന്നു. തിരകഥാകൃത്തുകളിൽ ഒരാളായ വിഷ്ണു ഉണ്ണികൃഷ്ണനായിരുന്നു നാദിർഷയുടെ രണ്ടാമത്തെ ചിത്രമായ കട്ടപ്പനയിലെ ഋത്വിക് റോഷനിലെ നായകൻ. ഹാസ്യ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ഇരുവരെയും തിരക്കഥകൾ ഒരുക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് വീണ്ടും തിരക്കഥ എഴുതുന്നത് ദുൽഖർ ചിത്രത്തിന് വേണ്ടിയായിരിക്കും എന്ന് ഇരുവരും അനൗൺസ് ചെയ്തിരുന്നു.
വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് എന്നിവരുടെ തിരക്കഥയിൽ നവാഗതനായ ബി. സി നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കും ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായിയെത്തുന്നത്. ‘ഒരു യമണ്ഡൻ പ്രേമകഥ’ എന്നാണ് ചിത്രത്തിന് ടൈറ്റിൽ നൽകിയിരിക്കുന്നത്. ഡീൽ ഓർ നോ ഡീൽ എന്ന റിയാലിറ്റി ഷോയുടെ ഡയറക്ടർ കൂടിയായിരുന്നു നൗഫൽ. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നലെ ആരംഭിച്ചു, വൈകാതെ തന്നെ ദുൽഖർ ടീമിൽ ജോയിൻ ചെയ്യും. ഹാസ്യ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകികൊണ്ട് ദുൽഖർ സൽമാൻ ഇതുവരെ കരിയറിൽ പരീക്ഷിക്കാത്ത ഒരു കോമഡി മാസ്സ് എന്റർട്ടയിനറായിരിക്കും ഈ ചിത്രം. ഫെബ്രുവരിയിൽ ഷൂട്ടിംഗ് ആരംഭിക്കാൻ തീരുമാനിച്ച ചിത്രം ദുൽഖറിന്റെ ഡേറ്റിന്റെ പ്രശ്നം മൂലം നീട്ടുകയായിരുന്നു. സോളോ എന്ന ചിത്രത്തിന് ശേഷം മലയാള സിനിമയിൽ വലിയൊരു തിരിച്ചു വരവ് നടത്താൻ ഒരുങ്ങുകയാണ് ദുൽഖർ. ‘കണ്ണും കണ്ണും കൊല്ലായ് അടിത്താൽ’ എന്ന തമിഴ് ചിത്രത്തിന്റെ തിരക്കിലാണ് ദുൽഖർ. ഓഗസ്റ്റ് 3ന് ദുൽഖർ കേന്ദ്ര കഥാപാത്രമായിയെത്തുന്ന ഹിന്ദി ചിത്രമായ ‘കർവാൻ’ പ്രദർശനത്തിനെത്തും.
മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള…
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
This website uses cookies.