നവാഗതനായ കാർത്തിക് രാമകൃഷ്ണൻ നായകനായി എത്തിയ ഷിബു എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന് പ്രശംസയും ആയി എത്തിയിരിക്കുകയാണ് പ്രശസ്ത നടനും രചയിതാവും ആയ ബിബിൻ ജോർജ്. ഷിബു എന്ന ചിത്രം താൻ കണ്ടു എന്നും തനിക്കു ഈ ചിത്രം ഒരുപാട് ഇഷ്ടമായി എന്നും ബിബിൻ പറയുന്നു. മാത്രമല്ല കാർത്തിക് രാമകൃഷ്ണൻ എന്ന പുതുമുഖം ഗംഭീര പ്രകടനം ആണ് ഈ ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നത് എന്നും ബിബിൻ ജോർജ് പറഞ്ഞു. ഈ മികച്ച ചിത്രത്തിനും ഇതിലെ അഭിനേതാക്കളുടെ മികച്ച പ്രകടനത്തിനും പ്രേക്ഷകരുടെ പിന്തുണ ഉണ്ടാകണം എന്നു അഭ്യർത്ഥിച്ച ബിബിൻ കാർത്തിക്കിനെ തന്റെ അഭിനന്ദനങ്ങളും അറിയിച്ചു. ഒരു വീഡിയോ വഴിയാണ് ഷിബുവിനേയും കാർത്തിക് രാമകൃഷ്ണൻ എന്ന അഭിനേതാവിനേയും കുറിച്ചുള്ള തന്റെ അഭിപ്രായം ബിബിൻ പങ്കു വെച്ചത്.
അർജുൻ പ്രഭാകരൻ- ഗോകുൽ രാമകൃഷ്ണൻ എന്നിവർ ചേർന്നു സംവിധാനം ചെയ്ത ഷിബു കാർഗോ സിനിമാസ് ആണ് നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ നായികാ വേഷം അവതരിപ്പിച്ചിരിക്കുന്നത് പ്രശസ്ത നടി അഞ്ജു കുര്യൻ ആണ്. ഐശ്വര്യ, സലിം കുമാർ, ബിജു കുട്ടൻ, നസീർ സംക്രാന്തി, ലുക്മൻ, വിനോദ് കോവൂർ, സ്നേഹ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. സച്ചിൻ വാര്യർ, വിഘ്‌നേശ് ഭാസ്കരൻ എന്നിവർ ഒരുക്കിയ ഇതിലെ ഗാനങ്ങൾ സൂപ്പർ ഹിറ്റായപ്പോൾ ഷബീർ അഹമ്മദ് ഒരുക്കിയ ദൃശ്യങ്ങളും മികച്ചു നിന്നു. കോമെഡിയും, ത്രില്ലും, പ്രണയവും വൈകാരിക മുഹൂർത്തങ്ങളുമെല്ലാം നിറഞ്ഞ, ഒരു അടിപൊളി എന്റെർറ്റൈനെർ ആണ് ഷിബു എന്നാണ് പ്രേക്ഷകാഭിപ്രായം.
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
This website uses cookies.