ചുരുങ്ങിയ കാലം കൊണ്ടാണ് ബിബിൻ ജോർജ് എന്ന പ്രതിഭാധനനായ ചെറുപ്പക്കാരൻ മലയാള സിനിമാ പ്രേമികളുടെ പ്രീയപെട്ടവൻ ആയതു. നാദിർഷ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണി എന്ന മൾട്ടിസ്റ്റാർ ബ്ലോക്ക്ബസ്റ്ററിനു തിരക്കഥ രചിച്ചു കൊണ്ട് വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ച ഈ കലാകാരൻ പിന്നീട് കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ എന്നീ സൂപ്പർ ഹിറ്റുകൾക്കും വിഷ്ണുവിനൊപ്പം ചേർന്ന് തിരക്കഥ രചിച്ചു. ചെറിയ ചെറിയ വേഷങ്ങളിലൂടെ അഭിനേതാവ് എന്ന നിലയിലും ശ്രദ്ധ നേടിയ ബിബിൻ ജോർജ് സൂപ്പർ ഹിറ്റുകളുടെ സംവിധായകൻ ഷാഫി ഒരുക്കിയ ഒരു പഴയ ബോംബ് കഥയിലൂടെ നായകനായും പ്രേക്ഷകരുടെ മനം കവർന്നു. അടുത്തിടെ റിലീസ് ചെയ്ത ഒരു യമണ്ടൻ പ്രേമകഥയിൽ ദുൽഖർ സൽമാന്റെ വില്ലൻ ആയെത്തിയ പ്രകടനവും ശ്രദ്ധ നേടിയതോടെ ഒരു അഭിനേതാവ് എന്ന നിലയിലും ബിബിൻ ജോർജ് മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.
ഇപ്പോഴിതാ താനൊരു അച്ഛനായ വിവരം ഏവരുമായും പങ്കു വെച്ചിരിക്കുകയാണ് ബിബിൻ ജോർജ്. തന്റെ സ്വതസിദ്ധമായ ഹാസ്യ ശൈലിയിൽ തന്നെയാണ് ഈ വിവരവും ബിബിൻ എല്ലാവരേയും അറിയിച്ചിരിക്കുന്നത്. ബിബിന്റെ വാക്കുകൾ ഇങ്ങനെ, “പ്രീയപ്പെട്ട കൂട്ടുകാരെ, ഇന്ന് രാവിലെ 5.47 നു ഞാൻ ഈ രാഷ്ട്രത്തിന്റെ രാഷ്ട്ര പിതാവ് ആയി ചുമതലയേറ്റ കാര്യം നിങ്ങളെ എല്ലാവരേയും അറിയിക്കുന്നു. നല്ലൊരു ഉരുക്കു വനിതയെ ഞാൻ ഈ രാഷ്ട്രത്തിനായി സമർപ്പിക്കുന്നു”. മകളോടൊപ്പമുള്ള ചിത്രവും ചേർത്താണ് ബിബിൻ ജോർജ് ഈ വാക്കുകൾ പങ്കു വെച്ചിരിക്കുന്നത്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.