മെഗാസ്റ്റാർ മമ്മൂട്ടി ആരാധകരോടൊപ്പം തെലുങ്ക് പ്രേക്ഷകരും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് യാത്ര. ചിത്രം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ. എസ്. രാജശേഖര റെഡ്ഢിയുടെ ജീവിത കഥ പറയുന്നു. ആന്ധ്രയിലെ ഏറ്റവും ജനസമ്മതനായ മുഖ്യമന്ത്രിയായിരുന്നു വൈ. എസ് രാജശേഖര റെഡ്ഢി അതിനാൽ തന്നെ പ്രേക്ഷക പ്രതീക്ഷയും ഏറെയാണ്. രണ്ടായിരത്തിമൂന്നിൽ അദ്ദേഹം സർക്കാരിനെതിരെ ജനങ്ങളെ അണിനിരത്തി നടത്തിയ വമ്പൻ പദയാത്ര അന്ന് വാർത്ത മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ആ യാത്ര തന്നെയാണ് പിന്നീട് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിച്ചതും. 2003 ൽ നടന്ന ആ പദയാത്രയുടെ കഥയാണ് ചിത്രം പറയുന്നത് എന്ന വാർത്തകൾ മുൻപ് തന്നെ വന്നിരുന്നു.
ചിത്രത്തിൽ മമ്മൂട്ടിയുടെ വേഷത്തെ സംബന്ധിച്ചല്ലാതെ മറ്റ് വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നില്ല. എന്നാൽ ചിത്രത്തിലെ നായികമാരുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ചിത്രത്തിൽ തെന്നിന്ത്യൻ നായിക ഭൂമിക ചൗള എത്തുന്നു. ചിത്രത്തിൽ വൈ. എസ് രാജശേഖര റെഡ്ഢിയുടെ മകളായ ഷർമിളയുടെ വേഷത്തിലാണ് ഭൂമിക എത്തുന്നത്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ഭൂമിക മലയാളത്തിൽ മോഹൻലാലിനൊപ്പം ഭ്രമരത്തിലും അനൂപ് മേനോനൊപ്പം ബഡ്ഡി എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിൽ രാജശേഖര റെഡ്ഢിയുടെ ഭാര്യാ വേഷത്തിൽ എത്തുന്നത് ആശ്രിത വേഗമുന്തിയാണ്. നർത്തകി കൂടിയായ ആശ്രിത ബാഹുബലിയിൽ അനുഷ്കയുടെ സഹോദരിയായി എത്തിയിട്ടുണ്ട്. വിജയ് ചില്ല, സാക്ഷി ദേവറെഡ്ഢി തുടങ്ങിയവരാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം ഈ വർഷം അവസാനാത്തോടെ ചിത്രീകരണം പൂർത്തിയാക്കും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.