മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങളിൽ ഒന്നാണ് ഭീഷ്മ പർവ്വം. പ്രശസ്ത സംവിധായകൻ അമൽ നീരദ് ഒരുക്കുന്ന ഈ ചിത്രം മമ്മൂട്ടി ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. ഇതിലെ മമ്മൂട്ടിയുടെ ലുക്കും ഇതിന്റെ പോസ്റ്ററുകളുമെല്ലാം വലിയ രീതിയിൽ ആണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയതു. മമ്മൂട്ടിക്കൊപ്പം വലിയ താരനിര തന്നെയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. നീട്ടി വളർത്തിയ മുടിയും കട്ടി താടിയുമായി ഗംഭീര ലുക്കിലാണ് ഈ ചിത്രത്തിലെ ഭീഷ്മ വർദ്ധൻ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നത്. അമൽ നീരദ് തന്നെയാണ്, അമൽ നീരദ് പ്രൊഡക്ഷൻസ് എന്ന ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നതും. ബിഗ് ബി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ചിത്രം ആയതു കൊണ്ട് തന്നെ ഭീഷ്മ പർവ്വത്തിൽ ഉള്ള പ്രേക്ഷക പ്രതീക്ഷ വളരെ വലുതാണ്.
ഇപ്പോഴിതാ ഈ ചിത്രത്തിൽ അഭിനയിച്ച ശ്രീനാഥ് ഭാസി പറയുന്നത് ഭീഷ്മ പർവ്വം ഒരു എപിക് ചിത്രമാണ് എന്നാണ്. വമ്പൻ കാൻവാസിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചത് ഒരു ഭാഗ്യം ആണെന്നും, മമ്മൂട്ടി, അമൽ നീരദ് എന്നിവക്കൊപ്പം ജോലി ചെയ്യാൻ സാധിച്ചത് വലിയ അനുഗ്രഹമായി കരുതുന്നു എന്നും ശ്രീനാഥ് ഭാസി പറയുന്നു. ഈ ചിത്രം ഒരു വൻ സംഭവം ആവുമെന്നാണ് ഇതിൽ അഭിനയിച്ച പലരും പലപ്പോഴായി പറഞ്ഞിട്ടുള്ളത്. മമ്മൂട്ടിയെ കൂടാതെ ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ഫർഹാൻ ഫാസിൽ , വീണ നന്ദകുമാർ, ലെന, ശ്രിന്ദ, ദിലീഷ് പോത്തൻ, സുദേവ് നായർ, ഷൈൻ ടോം ചാക്കോ, നദിയ മൊയ്തു തുടങ്ങി ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സംവിധായകൻ അമൽ നീരദ്, നവാഗതനായ ദേവദത് ഷാജി എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രനും സംഗീതമൊരുക്കിയത് സുഷിൻ ശ്യാമുമാണ്. വിവേക് ഹർഷൻ ആണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.