മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഭീഷ്മ പർവം മാർച്ച് മൂന്നിന് ആഗോള റിലീസ് ആയി എത്തുകയാണ്. അമൽ നീരദ് ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചതും അദ്ദേഹമാണ്. നവാഗതനായ ദേവദത് ഷാജിക്കൊപ്പം ചേർന്ന് അമൽ നീരദ് രചിച്ച ഈ ചിത്രത്തിന്റെ ടീസർ, ട്രൈലർ എന്നിവ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഇതിന്റെ ടീസർ ഒരു പുതിയ റെക്കോർഡ് യൂട്യൂബിൽ ഉണ്ടാക്കിയിരിക്കുകയാണ്. ഏറ്റവും കൂടുതൽ ലൈക്സ് നേടിയ മലയാള സിനിമാ ടീസർ എന്ന റെക്കോർഡ് ആണ് ഈ ടീസർ നേടിയത്. ഒമർ ലുലു ഒരുക്കിയ ഒരു അഡാർ ലൗ എന്ന ചിത്രത്തിന്റെ ടീസർ കൈവശം വെച്ചിരുന്ന റെക്കോർഡ് ആണ് ഭീഷ്മ പർവം ടീസർ സ്വന്തമാക്കിയത്.
അതിനെ അഭിനന്ദിച്ചു കൊണ്ട് ഒമർ ലുലു ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുകയാണ്. “റെക്കോഡുകൾ തകർക്കാൻ ഉള്ളതാണ് ഏറ്റവും കുടുതൽ ലൈക്ക് ഉള്ള മലയാള സിനിമാ ടീസർ എന്ന റെക്കോർഡ് ഒരു അഡാറ് ലവിന്റെ കയ്യിൽ നിന്നും നാല് വർഷത്തിനു ശേഷം ഭീഷ്മക്ക് സ്വന്തം. ജാവോ..” എന്നാണ് ഒമർ ലുലു കുറിച്ചത്. മൂന്നു ലക്ഷത്തി അറുപത്തിരണ്ടായിരം ലൈക്സ് കഴിഞ്ഞു ഈ ടീസർ പ്രേക്ഷകരെ ആകർഷിച്ചു മുന്നേറുകയാണ്. മമ്മൂട്ടി മൈക്കൽ എന്ന കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. സുഷിൻ ശ്യാം സംഗീതമൊരുക്കിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രനും എഡിറ്റിംഗ് നിർവഹിച്ചത് വിവേക് ഹർഷനും ആണ്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.