ഏകദേശം രണ്ടു വർഷത്തിന് ശേഷമാണു നൂറു ശതമാനം പ്രേക്ഷകരെ കയറ്റി ഒരു മലയാള സിനിമ റിലീസ് ആവുന്നത്. ആ ഭാഗ്യം ലഭിച്ചത് മമ്മൂട്ടി നായകനായ ഭീഷ്മ പർവ്വം എന്ന ചിത്രത്തിനാണ്. കൂടിയ ടിക്കറ്റ് ചാർജ് , മുഴുവൻ കാണികൾ എന്നീ ഘടകങ്ങൾ ഈ ചിത്രത്തിന് ഒരു പുതിയ നേട്ടം സമ്മാനിച്ചിരിക്കുകയാണ്. ആദ്യ ദിനം ട്രാക്ക് ചെയ്ത കളക്ഷനിൽ മലയാളത്തിലെ ഏറ്റവും ഉയർന്ന ഫിഗർ നേടാൻ ഈ ചിത്രത്തിന് സാധിച്ചു. മമ്മൂട്ടി ആരാധകരുടെ കൂട്ടായ്മയായ ഫ്രൈഡേ മാറ്റിനി എന്ന ട്രാക്കിങ് ഫോറം പുറത്തു വിട്ട കണക്കുകൾ പ്രകാരം, ആദ്യ ദിനത്തിൽ 3.67കോടി ആണ് ഭീഷ്മ പർവ്വം നേടിയ ട്രാക്കിങ് കളക്ഷൻ. മോഹൻലാൽ ചിത്രമായ ഒടിയൻ ആയിരുന്നു നിലവിലെ ഏറ്റവും ഉയർന്ന ട്രാക്കിങ് കളക്ഷൻ നേടിയിരുന്ന ചിത്രം. ഒടിയൻ നേടിയത് മൂന്നുകോടി മുപ്പത്തിനാല് ലക്ഷം രൂപ ആയിരുന്നു.
എന്നാൽ ഭീഷ്മ 3.67കോടി നേടിയത് 1179 ട്രാക്ക്ഡ് ഷോകളിൽ നിന്നാണ് എങ്കിൽ ഒടിയൻ 3.34 കോടി നേടിയത് ആയിരത്തിൽ താഴെ ട്രാക്ക്ഡ് ഷോകളിൽ നിന്നാണ്. അതുപോലെ ഒടിയൻ കളിച്ച നാനൂറിനു മുകളിൽ ഉള്ള ഫാൻസ് ഷോകൾ ട്രാക്ക് ചെയ്തിട്ടും ഇല്ല. ഭീഷ്മ പര്വതിന്റെ ഫാൻസ് ഷോകൾ അടക്കം ബുക്ക് മൈ ഷോ വഴി തന്നെ ആയിരുന്നത് കൊണ്ട് അത് ട്രാക്കിങ് കൂടുതൽ എളുപ്പമാക്കുകയും കൂടുതൽ ഷോകൾ ട്രാക്ക് ചെയ്യാൻ സാധിക്കുകയും ചെയ്തു. മരക്കാർ എന്ന ചിത്രത്തിനും മൂന്ന് കോടിയിൽ കൂടുതൽ ട്രാക്കഡ് കളക്ഷൻ ഉണ്ട്. പക്ഷെ ആ ചിത്രം അമ്പതു ശതമാനം കാണികളെ മാത്രം കയറ്റിയാണ് കളിച്ചതു. അതുപോലെ 900 നു മുകളിൽ വരുന്ന അതിന്റെ ഫാൻസ് ഷോകളും ട്രാക്ക് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ 3.67കോടി ട്രാക്ക്ഡ് കളക്ഷൻ നേടിയ ഭീഷ്മ പർവ്വം ആദ്യ ദിനം കേരളത്തിൽ നിന്ന് അഞ്ചു കോടിക്കും ആറ് കോടിക്കും ഇടയിൽ ആദ്യ ദിന കളക്ഷൻ നേടും എന്നാണ് ട്രാക്കേഴ്സ് കണക്കാക്കുന്നത്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.