മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭീഷ്മ പർവ്വം. അമൽ നീരദ് ഒരുക്കുന്ന ഈ ചിത്രം മാർച്ച് മൂന്നിന് ആണ് റിലീസ് ചെയ്യാൻ പോകുന്നത്. ഇപ്പോഴിതാ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ഓവർസീസ് റൈറ്റ്സ് നേടിയെടുത്തിരിക്കുകയാണ് ഈ ചിത്രം എന്ന റിപ്പോർട്ടുകൾ ആണ് വരുന്നത്. ഏകദേശം 6 -7 കോടിയോളം രൂപ മുടക്കിയാണ് ഈ ചിത്രത്തിന്റെ ഓവർസീസ് റൈറ്റ്സ് വിതരണക്കാർ നേടിയത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഭീഷ്മ പർവത്തിന്റെ ഓവർസീസ് റൈറ്റ് എടുത്തിരിക്കുന്നത് ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ്. മമ്മൂട്ടി നായകനായ ദി പ്രീസ്റ്റ് വിതരണം ഏറ്റെടുത്തുകൊണ്ടാണ് ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ഓവർസീസ് വിതരണ രംഗത്തു തുടക്കം കുറിച്ചത്. പ്രീസ്റ്റിനു ശേഷം വീണ്ടും ഒരു മമ്മൂട്ടി ചിത്രവുമായി എത്തുകയാണ് ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ഇപ്പോൾ.
“മമ്മൂക്കയുടെ ചിത്രത്തിലൂടെ ഈ രംഗത്തു വന്നു ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ചെറിയൊരിടവേളയ്ക്കശേഷം വീണ്ടുമൊരു മമ്മൂട്ടി ചിത്രവുമായി എത്തുന്നതിൽ ഏറെ സന്തോഷമുണ്ട്. അതും പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂക്ക അമൽ നീരദ് ചിത്രമെന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം അഭിമാനവും ആഹ്ളാദവും നൽകുന്ന ഒന്നാണ്”, എന്നാണ് ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ചെയർമാൻ സമദ് പറയുന്നത് എന്ന് മമ്മൂട്ടി ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അമൽ നീരദും നവാഗതനായ ദേവദത് ഷാജിയും ചേർന്ന് രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും അമൽ നീരദ് ആണ്. വലിയ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിന്റെ ടീസർ സൂപ്പർ ഹിറ്റായിരുന്നു. മൈക്കൽ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ എത്തുന്നത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.