മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ ഭീഷ്മ പർവ്വം എന്ന ചിത്രം മാർച്ച് മൂന്നിന് ആണ് റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ഈ ചിത്രം ഇപ്പോൾ ആഗോള കളക്ഷൻ ആയി 75 കോടിയും നേടി മുന്നേറുകയാണ്. ഇനി ദുൽഖർ നായകനായ കുറുപ്പ്, മോഹൻലാൽ നായകനായ ലൂസിഫർ, പുലി മുരുകൻ എന്നിവ മാത്രമാണ് ആഗോള കളക്ഷൻ ചാർട്ടിൽ ഇതിനു മുന്നിലുള്ള മലയാള ചിത്രങ്ങൾ. എൺപത് കോടി ആഗോള ഗ്രോസ് നേടിയ കുറുപ്പിനെ മറികടന്നാൽ മലയാളത്തിലെ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ മൂന്നാമത് എത്താനും ഭീഷ്മക്കു സാധിക്കും. പക്ഷെ എല്ലാവരും ഉറ്റു നോക്കുന്നത് നൂറു കോടി എന്ന മാന്ത്രിക സംഖ്യയിൽ തൊടാൻ ഭീഷ്മക്കു കഴിയുമോ എന്നാണ്. ഓവർസീസ് റൺ ഏകദേശം അവസാനത്തോട് അടുക്കുന്ന ഈ ചിത്രത്തിന്റെ കേരളാ റണ്ണും അവസാന ഘട്ടത്തിൽ ആണ്. റൺ പൂർത്തിയാവുന്നതിന് മുൻപേ 20 കോടിയിൽ അധികം നേടാൻ ഇതിനു സാധിച്ചാൽ, മലയാള സിനിമയിലെ മൂന്നാമത്തെ മാത്രം നൂറു കോടി ചിത്രമായി ഭീഷ്മ പർവ്വം മാറും.
143 കോടി ആഗോള കളക്ഷൻ നേടിയ മോഹൻലാൽ- വൈശാഖ് ചിത്രം പുലി മുരുകൻ, 128 കോടി ആഗോള കളക്ഷൻ നേടിയ മോഹൻലാൽ- പൃഥ്വിരാജ് ചിത്രം ലൂസിഫർ എന്നിവയാണ് ഇതിനു മുൻപ് ആ നേട്ടം കൈവരിച്ച ചിത്രങ്ങൾ. ദൃശ്യം, ഒപ്പം, പ്രേമം, എന്ന് നിന്റെ മൊയ്‌ദീൻ, റ്റു കൺഡ്രീസ്, ഒടിയൻ, ഞാൻ പ്രകാശൻ, കായംകുളം കൊച്ചുണ്ണി, ഹൃദയം എന്നിവയാണ് 50 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിട്ടുള്ള മറ്റു മലയാള ചിത്രങ്ങൾ. ഈ ലിസ്റ്റിൽ ഇടം പിടിച്ച പതിമൂന്നാമത് മലയാള ചിത്രം ആണ് ഭീഷ്മ പർവ്വം. അമൽ നീരദ് സംവിധാനം ചെയ്ത ഈ ചിത്രം ഇതിനോടകം കേരളത്തിൽ നിന്ന് നാൽപ്പതു കോടിയും വിദേശത്തു നിന്ന് മുപ്പതു കോടിക്ക് മുകളിലും റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് നാല് കോടിയോളവുമാണ് നേടിയിരിക്കുന്നത്.
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ 4 K പതിപ്പിന്റെ പ്രിവ്യൂ ഷോ ചെന്നൈയിൽ നടന്നു. ക്യൂബ്സ്…
പാന് ഇന്ത്യന് ബ്ലോക്ക് ബസ്റ്ററായ മാര്ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന് നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ റിലീസ് തിയതി പുറത്തു വിട്ടു.…
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയെ ആവേശം കൊണ്ട്…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
This website uses cookies.