മമ്മൂട്ടി ആരാധകർക്ക് ആവേശമേകി കൊണ്ട് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ഭീഷ്മ പർവ്വം ഇന്ന് റിലീസ് ചെയ്യാൻ പോവുകയാണ്. മൈക്കിൾ എന്ന കഥാപാത്രമായി മമ്മൂട്ടി പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം നാളെ കേരളത്തിലെ നാനൂറോളം സ്‌ക്രീനുകളിൽ ആണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു. കിടിലൻ ലുക്കിലാണ് മമ്മൂട്ടി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ബിഗ് ബി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഭീഷ്മ പർവ്വം. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിൽ ആണ് മമ്മൂട്ടി ആരാധകർ. അമൽ നീരദ് ആണ് ഈ ചിത്രം അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ ടീസർ, ട്രൈലെർ എന്നിവ വലിയ ഹിറ്റായി മാറിയിരുന്നു.
ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, സുദേവ് നായർ, ഹാരിഷ് ഉത്തമൻ, അബു സലിം, അനഘ, അനസൂയ ഭരദ്വാജ്, വീണ നന്ദകുമാർ, ശ്രിന്ദ, ലെന, നദിയ മൊയ്‌ദു, കെ പി എ സി ലളിത, ജിനു ജോസഫ്, നെടുമുടി വേണു, ദിലീഷ് പോത്തൻ, ഫർഹാൻ ഫാസിൽ, നിസ്താർ സേട്ട്, മാല പാർവതി, കോട്ടയം രമേശ്, പോളി വത്സൻ, ധന്യ അനന്യ, റംസാൻ, ഷെബിൻ ബെൻസൺ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം സംവിധായകൻ അമൽ നീരദ്, നവാഗതനായ ദേവദത് ഷാജി എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. സുഷിൻ ശ്യാം സംഗീതമൊരുക്കിയ ഭീഷ്മ പർവത്തിനു കാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രനും എഡിറ്റ് ചെയ്തത് വിവേക് ഹർഷനും ആണ്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.