മെഗാ സ്റ്റാർ മമ്മൂട്ടി അവതരിപ്പിക്കുന്ന മൈക്കിൾ എന്ന കഥാപാത്രത്തിന്റെ തകർപ്പൻ എൻട്രി തന്നെയാണ് ഭീഷ്മ പർവ്വം എന്ന ചിത്രത്തിന്റെ ആദ്യ പകുതിയുടെ ഹൈലൈറ്റ് എന്ന് പറയാം. അമൽ നീരദിന്റെ സ്ഥിരം സ്റ്റൈലിൽ മുന്നോട്ടു പോകുന്ന ആദ്യ പകുതിയിൽ ആരാധകരെ ആവേശം കൊള്ളിക്കുന്ന ഫ്രെയിമുകളും ഡയലോഗുകളും ഉണ്ട്. ഓരോ കഥാപാത്രത്തിനും മികച്ച സ്ക്രീൻ സമയവും മികച്ച എൻട്രിയും കൊടുക്കാൻ സാധിച്ചിട്ടുണ്ട് എന്നതാണ് ഇതിന്റെ ആദ്യ പകുതിയുടെ പ്രത്യേകത. പതിഞ്ഞ താളത്തിൽ തുടങ്ങുന്ന കഥ പറച്ചിൽ ഇന്റർവെൽ പഞ്ചോടെ ടോപ് ഗിയറിൽ ആവുന്നുണ്ട് എന്നതും ആദ്യ പകുതിയേ ഗംഭീരമാക്കുന്ന ഘടകമാണ്. ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, സൗബിൻ എന്നിവരും ആദ്യ പകുതിയിൽ വലിയ കയ്യടി നേടിയെടുക്കുന്നുണ്ട്. രണ്ടാം പകുതിയിൽ കഥ എങ്ങനെയാണു തിരിയാൻ പോകുന്നത് എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ പ്രേക്ഷകർ. അഞ്ഞൂറ്റി തറവാട്ടിലെ അംഗങ്ങളെ പരിച്ചപ്പെടുത്തലും അവർ തമ്മിലുള്ള ഉലയുന്ന ബന്ധവും ആണ് ആദ്യ പകുതിയുടെ ഹൈലൈറ്റ്.
അമൽ നീരദ് നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത്, അമലിനൊപ്പം ചേർന്ന് നവാഗതനായ ദേവദത് ഷാജി ആണ്. സുഷിൻ ശ്യാം ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ആദ്യ പകുതിയേ മനോഹരമാക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. വിവേക് ഹർഷൻ എഡിറ്റ് ചെയ്ത ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രൻ ആണ്. സുദേവ് നായർ, ഹാരിഷ് ഉത്തമൻ, അബു സലിം, അനഘ, അനസൂയ ഭരദ്വാജ്, വീണ നന്ദകുമാർ, ശ്രിന്ദ, ലെന, നദിയ മൊയ്‌ദു, കെ പി എ സി ലളിത, ജിനു ജോസഫ്, നെടുമുടി വേണു, ദിലീഷ് പോത്തൻ, ഫർഹാൻ ഫാസിൽ, നിസ്താർ സേട്ട്, മാല പാർവതി, കോട്ടയം രമേശ്, പോളി വത്സൻ, ധന്യ അനന്യ, റംസാൻ, ഷെബിൻ ബെൻസൺ എന്നിവരും ഇതിന്റെ താരനിരയിൽ ഉണ്ട്.
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
This website uses cookies.