മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ അമൽ നീരദ് ചിത്രം ഭീഷ്മ പർവ്വം സൂപ്പർ വിജയമാണ് നേടിയത്. ചിത്രത്തിലെ ചില സീനുകളും സംഭാഷണങ്ങളും അതിനൊപ്പം സൂപ്പർ ഹിറ്റായി മാറി. അത്തരത്തിലൊരു സീൻ ആണ് മമ്മൂട്ടിയുടെ മൈക്കിൾ എന്ന നായക കഥാപാത്രം കുടുംബത്തിനൊപ്പം ഫോട്ടോ എടുക്കുന്നതും ആ സീനിൽ പറയുന്ന ചാമ്പിക്കോ എന്ന ഡയലോഗും. അതിലെ ആ ഫോട്ടോ പോസും ഡയലോഗുമെല്ലാം ഇപ്പോൾ ട്രെൻഡിങ് ആണ്. ആ ഡയലോഗും പോസും വെച്ച് ഒട്ടേറെ വീഡിയോസ് ആണ് ഇപ്പോൾ പുറത്തു വരുന്നത്. അതിലൊരെണ്ണം വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്. ഈ പുതിയ ട്രെന്‍ഡിനൊപ്പം വിഡിയോയുമായി കൊച്ചി കൊത്തലങ്കോ അഭയകേന്ദ്രത്തിലെ അന്തേവാസികള്‍ ആണ് ഇപ്പോൾ വന്നിരിക്കുന്നത്. മാനസിക വെല്ലുവിളികള്‍ക്കപ്പുറം അതിജീവനത്തിന്‍റെ പാത തേടുകയാണ് ഈ അന്തേവാസികൾ. അവർക്കു വേണ്ടി വീഡിയോ തയ്യാറാക്കിയ ബ്രദര്‍ ബിനോയ് പീറ്റർ പറയുന്ന വാക്കുകളും ശ്രദ്ധ നേടുന്നുണ്ട്.
പിള്ളേരുടെ എന്തെങ്കിലും വീഡിയോ ഇടണമെന്ന് കുറെകാലമായുള്ള ആലോചനയാണ് എന്നും അങ്ങനെയാണ് കൊത്തലങ്കോ ഫാമിലി എന്നൊരു യുട്യൂബ് ചാനല്‍ തുടങ്ങിയത് എന്നും അദ്ദേഹം പറയുന്നു. മാനസിക വൈകല്യമുള്ള നാൽപതു പേരാണ് അവിടെ ഉള്ളത്. ചാനല്‍ തുടങ്ങി കഴിഞ്ഞാണ് എല്ലാരും ഒന്ന് ആക്ടീവായത് എന്നും ഭീഷ്മപർവം ട്രൈലെർ കണ്ടപ്പോഴാണ് ആ വീഡിയോ ചെയ്യാനുള്ള ആശയം കിട്ടിയത് എന്നും അദ്ദേഹം പറഞ്ഞു. അവർക്കു എല്ലാവര്ക്കും ഇഷ്ടം ഇടിപ്പടം ആണെന്നും, മോഹൻലാൽ, മമ്മൂട്ടി, വിജയ് ചിത്രങ്ങളിലെ ഇടി കാണാൻ ആണ് അവർക്കു താൽപര്യമെന്നും ബിനോയ് വെളിപ്പെടുത്തുന്നു. ഇപ്പോൾ എടുത്ത ഈ വീഡിയോ, ശരിക്കുമുള്ള വീഡിയോ കാണിച്ചു കൊടുത്ത് ഇതേ പോലെയൊക്കെ ചെയ്താല്‍ മതിയെന്ന് പറഞ്ഞു കൊടുത്തു ചെയ്യിച്ചത് ആണെന്നും മമ്മുക്ക ഈ വീഡിയോ കാണും എന്നൊരു പ്രതീക്ഷ ഉണ്ടെന്നും അദ്ദേഹം പറയുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.