ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ എന്നിവർ നേതൃത്വം നൽകുന്ന ഭാവന സ്റ്റുഡിയോസ് പുത്തൻ ടീമിനൊപ്പം എത്തുന്ന തങ്കം റിലീസിന് ഒരുങ്ങുകയാണ്. തങ്ങളുടെ മുൻ സിനിമകളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ സിനിമാറ്റിക്കായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് അവർ വ്യക്തമാക്കുന്നുണ്ട്. ഭാവന സ്റ്റുഡിയോയുടെ സിനിമകളിൽ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത വിനീത് ശ്രീനിവാസൻ, ബിജു മേനോൻ എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്. ഹിന്ദിയിലും മറാത്തിയിലും തിളങ്ങിയിട്ടുള്ള നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുൽക്കർണിയും അഭിനയിച്ച ഈ ചിത്രം ഒരു ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. ശ്യാം പുഷ്കരന്‍റെ തിരക്കഥയിൽ നവാഗതനായ സഹീദ് അറാഫത്താണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
അപർണ്ണ ബാലമുരളി, കൊച്ചുപ്രേമൻ, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിൽ, മലയാളത്തിൽ ഇതുവരെ മുഖം കാണിച്ചിട്ടില്ലാത്ത നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും വേഷമിട്ടിരിക്കുന്നു. സാങ്കേതിക വശത്തും ഈ പുതുമ നമ്മുക്ക് കാണാൻ സാധിക്കും. ഭാവന സ്റ്റുഡിയോസിന്‍റെ മുൻ സിനിമകളിലൊന്നും ക്യാമറ ചലിപ്പിച്ചിട്ടില്ലാത്ത ഗൗതം ശങ്കറാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചത്. ബിജി ബാൽ സംഗീതം നൽകിയ തങ്കം എഡിറ്റ് ചെയ്തത് കിരൺ ദാസ് ആണ്. ആക്ഷനും പ്രാധാന്യം ഉള്ള ഈ ചിത്രത്തിൽ സുപ്രീം സുന്ദർ ആണ് സംഘട്ടനം ഒരുക്കിയത്. കുമ്പളങ്ങി നൈറ്റ്സ്, ജോജി, പാൽതു ജാൻവർ തുടങ്ങിയ തങ്ങളുടെ മുൻ സിനിമകളിൽ നിന്ന് ഏറെ വേറിട്ടു നിൽക്കുന്ന രീതിയിൽ, ഒരു ക്രൈം ഡ്രാമയായാണ് ഭാവന സ്റ്റുഡിയോസ് ‘തങ്കം’ ഒരുക്കിയിരിക്കുന്നത്. ജനുവരി 26 ന് തങ്കം പ്രേക്ഷകരുടെ മുന്നിലെത്തും.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.